അമേയ ഇൻസ്റ്റ​ഗ്രാം
Entertainment

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

ഭക്ഷണം ക്രമീകരിച്ചും വർക്കൗട്ട് ചെയ്തുമാണ് താൻ ഭാരം കുറച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരമാണ് അമേയ മാത്യു. ഭാവിവരനൊപ്പം കാനഡയിലാണ് താരമിപ്പോൾ. തന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് അമേയയുടെ വെയിറ്റ് ലോസ് യാത്രയാണ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

58.9 കിലോയുണ്ടായിരുന്ന താരത്തിന്റെ ഭാരം 52ൽ എത്തിക്കുകയായിരുന്നു. ഭക്ഷണം ക്രമീകരിച്ചും വർക്കൗട്ട് ചെയ്തുമാണ് താൻ ഭാരം കുറച്ചതെന്നും താരം പറയുന്നു. നിരവധി പേരാണ് അമേയയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.

അമേയയുടെ കുറിപ്പ് വായിക്കാം

എന്റെ വെയിറ്റ് ലോസ് യാത്ര

നാട്ടിലായിരുന്നപ്പോൾ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോൾ ഉള്ള ആക്രാന്തം… കാനഡ വന്നപ്പോൾ ഇവിടെയുള്ള വെറൈറ്റി ഫുഡിനോടുള്ള ആക്രാന്തം… എല്ലാം കൂടെ ആയപ്പോൾ കയ്യിന്ന് പോയി ! വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും വർക്കൗട്ടും എന്നെ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിച്ചു. ആത്മാർത്ഥമായ പരിശ്രമം ഉണ്ടെങ്കിൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ​ഗയ്സ്...

ഞാന്‍ ആഗ്രഹിക്കുന്നപോലെ റിസല്‍റ്റ് വന്നിട്ട് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഫോട്ടോ പോസ്റ്റ് ചെയ്യാനിരിക്കുകയായിരുന്നു. ഈ യാത്ര നിങ്ങള്‍ക്കൊപ്പം പങ്കുവെക്കാനായതില്‍ സന്തോഷമുണ്ട്. മാറ്റങ്ങളെ ആഘോഷിക്കുന്നതിലും മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നതിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT