അമേയ മാത്യു/ ഇൻസ്റ്റ​ഗ്രാം 
Entertainment

സുമതി വളവിൽ നിന്ന് അമേയയുടെ ഫോട്ടോഷൂട്ട്, യക്ഷി വെറുതെ വിട്ടത് കൊണ്ട് വീട്ടിൽ തിരിച്ചെത്തിയെന്ന് താരം

പേടിപ്പിക്കുന്ന പല കഥകളും പ്രചരിക്കുന്ന സുമതി വളവിൽ നിന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റൈലിഷ് ഫോട്ടോകളിലൂടെ ആരാധകരുടെ കയ്യടി നേടാറുള്ള താരമാണ് അമേയ മാത്യു. താരത്തിന്റെ ലുക്ക് മാത്രമല്ല രസകരമായ ക്യാപ്ഷനും ആരാധകരശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് ലൊക്കേഷനാണ്. പേടിപ്പിക്കുന്ന പല കഥകളും പ്രചരിക്കുന്ന സുമതി വളവിൽ നിന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. 

'സുമതി വളവ്, യക്ഷി സൗന്ദര്യ സങ്കൽപ്പങ്ങൾ മുഴുവനും ആവാഹിച്ചു പ്രകൃതി ഭംഗി നിറഞ്ഞൊരു ഇടിവെട്ട് സ്ഥലം. അങ്ങനെ ആ ഒരു ആഗ്രഹവും സാധിച്ചു. യക്ഷി വെറുതെ വിട്ടത് കൊണ്ട് വീട്ടിൽ തിരിച്ചെത്തി ഈ ഫോട്ടോ ഇപ്പൊ ഇടുന്നു'- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് നെറ്റ് ടോപ്പും ഷോർട്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ളതാണ് ചിത്രങ്ങൾ. 

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഇങ്ങള് പെട്ട്... യക്ഷി അഴിഞ്ഞു വീണ മുടിയിൽ കേറീട്ടുണ്ട്.. നൈറ്റ്‌ ഉറങ്ങുമ്പോ തലയിണയുടെ സൈഡിൽ കൂടി ഇറങ്ങി ഇങ്ങു വരും- എന്നായിരുന്നു ഒരാളുടെ കമന്റ്. സുമതി ഏട്ടത്തിയോട് അന്വേഷണൾ അറിയിക്കാൻ പറയുന്നവരുമുണ്ട്. സുമതിയെന്ന പെണ്‍കുട്ടി യക്ഷിയായി വന്ന് ഭയപ്പെടുത്തുന്നുവെന്നതാണ് ഇവിടത്തെ കുറിച്ചുളള കഥ. സുമതി വളവ് കാണാൻ  ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്. ഈ പ്രദേശത്തെക്കുറിച്ച് നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്ത് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍

മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി, തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ മരിച്ചു

പിണറായി സ്തുതിപാഠകരുടെ പിടിയില്‍, വ്യക്തിപൂജ ആസ്വദിക്കുന്നു; ഗോവിന്ദന്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയെന്നും വിമര്‍ശനം

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, മൂന്നെണ്ണം പൂട്ടാന്‍ നിര്‍ദേശം

ഫീസ് കൂടില്ല, സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വന്‍ ഇളവുകള്‍; ദുബൈയില്‍ മലയാളികള്‍ക്ക് ആശ്വാസം

SCROLL FOR NEXT