അമിതാഭ് ബച്ചന്‍ ഫെയ്സ്ബുക്ക്
Entertainment

അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍: അടിയന്തര ശസ്ത്രക്രിയ

കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനായാണ് ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനായി ആഞ്ജിയോപ്ലാസ്റ്റി ആണ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പറത്തുവിട്ടിട്ടില്ല.

12 മണിയോടെയാണ് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെക്കുന്നത്. എന്നെന്നും നന്ദിയോടെ എന്നാണ് അദ്ദേഹം കുറിച്ചത്. താരത്തിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആശംസകളുമായി എത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

81കാരനായ നടന്‍ കുറച്ചുനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ വര്‍ഷം ആദ്യം ഇടുപ്പിന് സര്‍ജറിക്ക് വിധേയനായിരുന്നു. പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കിയുടെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദില്‍ വച്ചാണ് പരിക്കേറ്റത്. വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന കല്‍ക്കിയാണ് അമിതാഭ് ബച്ചന്റെ വമ്പന്‍ റിലീസ്. മേയ് 9ന് ചിത്രം എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT