അമിതാഭ് ബച്ചന്‍/ ഫേയ്സ്ബുക്ക് 
Entertainment

അച്ഛന്റേയും അമ്മയുടേയും വീട് 23 കോടിക്ക് വിറ്റ് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചന്റെ അച്ഛനും കവിയുമായ ഹരിവംശ്‌റായ് ബച്ചനും അമ്മ തേജി ബച്ചനും താമസിച്ചിരുന്ന വസതിയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് മുംബൈയിൽ നിരവധി വസതികളാണ് സ്വന്തമായിട്ടുള്ളത്. ഇപ്പോൾ ന്യൂഡൽഹിയിലെ ഒരു വീട് വിറ്റിരിക്കുകയാണ് താരം. ഡൽ​ഹിയിലെ ​ഗുൽമോഹർ പാർക്കിന് സമീപമുള്ള സോപാൻ എന്ന വീട് 23 കോടി രൂപയ്ക്ക് വിറ്റതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.അമിതാഭ് ബച്ചന്റെ അച്ഛനും കവിയുമായ ഹരിവംശ്‌റായ് ബച്ചനും അമ്മ തേജി ബച്ചനും താമസിച്ചിരുന്ന വസതിയാണിത്. 

പൊളിച്ചു പണിയാൻ അവ്നി

ബച്ചന്‍ കുടുംബത്തിന്റെ ആദ്യവസതിയായിരുന്നു ഇത്. നെസോണ്‍ ഗ്രൂപ്പ് കമ്പനീസ് സിഇഒ അവ്‌നി ബദറാണ് വസ്തു വാങ്ങിയത്. സോപാനിന് സമീപത്താണ് അവ്‌നി താമസിക്കുന്നത്. ബച്ചൻ കുടുംബവുമായി അവ്നിക്ക് 35 വർഷത്തെ ബന്ധമാണുള്ളത്. 418.05 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ള വസ്തുവിന്റെ കച്ചവടം 2021 ഡിസംബർ 7നാണ് പൂർത്തിയാക്കിയത്. വളരെ പഴക്കമേറിയതിനാല്‍ കെട്ടിടം പൊളിച്ച് അവിടെ മറ്റൊരു കെട്ടിടം പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് അവ്‌നി വ്യക്തമാക്കി.

കൃതിക്ക് വാടകയ്ക്ക് കൊടുത്ത് 31 കോടിയുടെ കെട്ടിടം

ബി​ഗ് ബി മാതാപിതാക്കൾക്കൊപ്പം ഏറെ നാൾ ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് താരം മുംബൈയിലേക്ക് മാറി. വൈകാതെ മാതാപിതാക്കളെയും മുംബൈയിലേക്ക് കൊണ്ടുപോയി. വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു വീട്. അന്ദേരിയിലുള്ള 31 കോടിയുടെ പ്രോപ്പർട്ടി നടി കൃതി സനോണിന് വാടകയ്ക്ക് കൊടുത്തത് അടുത്തിടെയാണ്. മാസം പത്ത് ലക്ഷം രൂപയ്ക്ക് രണ്ട് വർഷത്തേക്കാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. ഇപ്പോൾ കുടുംബത്തിനൊപ്പം ജുഹുവിലുള്ള ജൽസ എന്ന വസതിയിലാണ് ​ബി​ഗ് ബി താമസിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്