Amitabh Bachchan  ഫയല്‍
Entertainment

പേരിന് പകരം 'കോമ' മാത്രം; അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ അമിതാഭ് ബച്ചനെ 'ഒഴിവാക്കി' മാസികകള്‍

ബച്ചന്റെ പേരിന് പകരം വെറുമൊരു കോമ മാത്രമായിരുന്നു നല്‍കിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യം അടിയന്തരാവസ്ഥയിലൂടെ കടന്നു പോകുന്ന സമയത്ത് ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ വിജയങ്ങളില്‍ നിന്നും വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ബച്ചനെ ബോളിവുഡിന്റെ ആംഗ്രി യങ്മാന്‍ ആയി വാഴിച്ച ദീവാറും ഷോലെയുമൊക്കെ ഈ സമയത്താണ് റിലീസാകുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ കടുത്ത പ്രതിസന്ധികളാണ് ബച്ചന് നേരിടേണ്ടി വന്നു. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ബച്ചനെ രാജ്യത്തെ പ്രമുഖ സിനിമാ മാസികകള്‍ ബാന്‍ ചെയ്യുകയുണ്ടായി. സോഷ്യല്‍ മീഡിയയൊന്നും ഇല്ലാതിരുന്ന അക്കാലത്ത് താരങ്ങളുടെ കരിയറിന്റെ ഗതി നിയന്ത്രിക്കുന്നതില്‍ മാസികകളുടെ പങ്ക് വളരെ വലുതായിരുന്നു.

കോണ്‍ഗ്രസും വിസി ശുക്ലയുമായുള്ള ബന്ധമായിരുന്നു ബച്ചനെ നിരോധിക്കുന്നതിലേക്ക് മാസികകളെ നയിച്ചത്. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ സിനിമ നിരൂപകയും എഴുത്തുകാരിയുമായ ഭാരതി എസ് പ്രധാന്‍ പറയുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് മാസികകളുടെ മേല്‍ നടന്ന സെന്‍സര്‍ഷിപ്പിന് ബച്ചനും കൂട്ടു നിന്നു എന്ന ആരോപണമായിരുന്നു അതിന് പിന്നിലെന്നാണ് അവര്‍ പറയുന്നത്.

ബച്ചന്റെ പേര് നല്‍കാന്‍ പോലും മാസികകള്‍ തയ്യാറായില്ല. സിനിമയെ കുറിച്ചുള്ള ആര്‍ട്ടിക്കിളുകളിലും മറ്റും ബച്ചന്റെ പേര് പരാമര്‍ശിക്കപ്പെടുക പോലും ചെയ്തില്ല. താരത്തിന്റെ പേരിന് പകരം മാസികകള്‍ നല്‍കിയിരുന്നത് ഒരു കോമ മാത്രമായിരുന്നു. തനിക്കുള്ള ഈ നിരോധനത്തെക്കുറിച്ച് ബച്ചന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഗ്രൂപ്പ് ഫോട്ടോയെടുക്കുന്ന സാഹചര്യങ്ങളില്‍ ബച്ചന്‍ ബോധപൂര്‍വ്വം മാറി നില്‍ക്കുമായിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്.

''അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് പിന്നാലെ കുറച്ച് മാസികകള്‍ ചേര്‍ന്ന് അമിതാഭ് ബച്ചനെ നിരോധിക്കാന്‍ തീരുമാനിച്ചു. അദ്ദേഹവും വിസി ശുക്ലയുമടങ്ങുന്ന കോണ്‍ഗ്രസ് സംഘം തങ്ങളുടെ കോപ്പികള്‍ സെന്‍സര്‍ ചെയ്തിരുന്നതായി തോന്നിയതിനാലാണ് അവര്‍ അങ്ങനെ ചെയ്തത്. ഫിലിമോഗ്രഫിയില്‍ പോലും, ഹേമ മാലിനിയും അമിതാഭ് ബച്ചനും എന്നു വന്നാല്‍ ഹേമയുടെ പേരിന് ശേഷം ബച്ചന്റെ പേരിന് പകരം വെറുമൊരു കോമ മാത്രമായിരുന്നു നല്‍കിയിരുന്നത്. അമിതാഭ് ബച്ചന്‍ എന്ന പേര് തന്നെ നിരോധിക്കപ്പെട്ടിരുന്നു'' എന്നാണ് അവര്‍ പറയുന്നത്.

''അദ്ദേഹം ഇക്കാര്യം തിരിച്ചറിഞ്ഞു. ഇതോടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴെല്ലാം ബച്ചന്‍ ഇടതു വശത്തോ വലതു വശത്തോ പോയി നില്‍ക്കും. ചോദിച്ചാല്‍ പറയുക മാസികകള്‍ക്ക് മുറിച്ചു മാറ്റാന്‍ എളുപ്പമാകും എന്നായിരിക്കും'' എന്നും പ്രധാന്‍ പറയുന്നുണ്ട്. എന്തായാലും ആ നിരോധനത്തിന്റെ കാലത്തെ ബച്ചന്‍ അതിജീവിച്ചു. ബോളിവുഡിന്റെ സൂപ്പര്‍ താരത്തില്‍ നിന്നും ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയിലേക്ക് അദ്ദേഹം വളര്‍ന്നു.

Amitabh Bachchan was banned by magazines after emergency was lifted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ