വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പ്രണയം, ആക്ഷൻ, സസ്പെൻസ്; അമ്പരപ്പിച്ച് ജിബൂട്ടി ട്രെയിലർ

ബൂട്ടിയുടെ സൗന്ദര്യം മുഴുവൻ പകർന്നെടുത്തുകൊണ്ടാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

മിത് ചക്കാലയ്ക്കൽ നായകനായി എത്തുന്ന ജിബൂട്ടിയുടെ ട്രെയിലർ പുറത്ത്. കേരളത്തിൽ നിന്ന് ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് എത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും ആക്ഷനും സസ്പെൻസും നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ആരാധകരുടെ മനം കവരുകയാണ്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. 

ജിബൂട്ടിയുടെ സൗന്ദര്യം മുഴുവൻ പകർന്നെടുത്തുകൊണ്ടാണ് ചിത്രം. ജിബൂട്ടിയിൽ നിന്ന് ഒരു പെൺകുട്ടി കേരളത്തിലേക്ക് എത്തുന്നതിൽ നിന്നാണ് കഥ തുടങ്ങുന്നത്. തുടർന്ന് ഈ പെൺകുട്ടിക്കൊപ്പം ആഫ്രിക്കയിലേക്ക് പോകുകയാണ് അമിത്തിന്റെ കഥാപാത്രം. അവിടെ ഇവർ കടന്നുപോകുന്ന പ്രതിസന്ധികളാണ് ജിബൂട്ടി പറയുന്നത്. 

എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം  ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറിലാണ്. ജിബൂട്ടി എന്ന ആഫ്രിക്കന്‍ രാജ്യത്തെയും അതിന്റെ സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി  മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്. 

ശകുന്‍ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടന്‍  കിഷോര്‍,  ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി, ഗീത, സുനില്‍ സുഖദ, ബിജു സോപാനം,, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി മറ്റു താരനിരകളും സിനിമയില്‍ ഒന്നിക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT