ജോമോള്‍ ഇന്‍സ്റ്റഗ്രാം
Entertainment

ആരും വാതിലില്‍ മുട്ടിയിട്ടില്ല, സഹകരിച്ചാലേ ചാന്‍സ് തരൂ എന്ന് പറഞ്ഞിട്ടില്ല: ജോമോള്‍

''ആരോ പറയുന്ന കേട്ടു, ഈ ഒരു പ്രമുഖ നടിയെ ഒരുപാട് കാലം സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. എനിക്കും അവാര്‍ഡ് കിട്ടിയിട്ടുള്ളതാണ്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നില്ല.''

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയില്‍ ഇന്നുവരെ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും ആരും വാതിലില്‍ വന്നു മുട്ടിയിട്ടില്ലെന്നും സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ എക്‌സിക്യൂട്ടീവ് മെമ്പറും നടിയുമായ ജോമോള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അമ്മ നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോമോള്‍.

''ഞാനെത്രകാലമായി സിനിമയിലുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്നേവരെ, എനിക്കെന്റെ അനുഭവം വെച്ച് പറഞ്ഞാല്‍ ഒരാളുപോലും മോശമായിട്ട് സംസാരിക്കുകയോ നിങ്ങള്‍ പറയുന്നതുപോലെ കതകില്‍ വന്ന് തട്ടുകയോ അല്ലെങ്കില്‍ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തരികയുള്ളൂ എന്നൊന്നും പറഞ്ഞിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോ പറയുന്ന കേട്ടു, ഈ ഒരു പ്രമുഖ നടിയെ ഒരുപാട് കാലം സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. എനിക്കും അവാര്‍ഡ് കിട്ടിയിട്ടുള്ളതാണ്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നില്ല. ഒരു ഡയറക്ടറുടേയോ റൈറ്ററുടേയോ ക്രിയേറ്റിവിറ്റിയില്‍ നമുക്ക് ഇടപെടാനാവില്ല. എനിക്കെന്റെ അനുഭവം വെച്ചല്ലേ പറയാന്‍ പറ്റൂ. അങ്ങനെയുള്ള അനുഭവങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പമായിരിക്കും. മലയാള സിനിമാ മേഖലയില്‍ വന്നിട്ടുള്ള ആരോപണങ്ങള്‍ പത്രത്തില്‍ വന്നതാണ് കേട്ടിട്ടുള്ളത്.'' മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT