Amritha Rajan 
Entertainment

സാക്ഷാല്‍ എആര്‍ റഹ്മാന്‍ ഫോളോ ചെയ്തു; സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞും, തുള്ളിച്ചാടിയും അമൃത രാജന്‍; പാന്‍ ഇന്ത്യന്‍ ട്രെന്റിങ്

ഈ വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ പുതിയ താരോദയമാണ് അമൃത രാജന്‍. ഹിന്ദി റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡലിലൂടെ രാജ്യമെമ്പാടും തരംഗമായി മാറിയിരിക്കുകയാണ് ഈ മലയാളി പെണ്‍കുട്ടി. ഹിന്ദി സംസാരിക്കാന്‍ അത്ര വശമില്ലെങ്കിലും അതിഗംഭീരമായി പാടുന്ന അമൃതയുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിധി കര്‍ത്താക്കളായ ശ്രേയ ഘോഷാലും വിശാല്‍ ഡാഡ്‌ലാനിയുമെല്ലാം അമൃതയുടെ ആരാധകരായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഹിന്ദി പാട്ടുകള്‍, അതും അതിസങ്കീര്‍ണമായത്, എന്നാല്‍ ഒട്ടും കൂസലില്ലാതെ, പരിസരം മറന്ന്, സംഗീതത്തിന്റേത് മാത്രമായൊരു ലോകത്ത് നിന്നു കൊണ്ട് പാടുന്നതാണ് അമൃതയുടെ രീതി. അമൃതയുടെ മലയാളച്ചുവയുള്ള മുറി ഹിന്ദിയും, ചില്‍ ആറ്റിറ്റിയൂഡുമെല്ലാം ഇതിനോടകം ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അതിവേഗമാണ് അമൃതയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയിരിക്കുന്നത്. പാട്ടു പോലെ തന്നെ അമൃതയുടെ ഡ്രസിങിനും ആരാധകരുണ്ട്.

ഇതിനിടെ അമൃതയുടെ ഫോളോവേഴ്‌സില്‍ സാക്ഷാല്‍ എആര്‍ റഹ്മാനുമെത്തിയിരിക്കുകയാണ്. എആര്‍ റഹ്മാന്‍ തന്നെ ഫോളോ ചെയ്തുവെന്ന് ആരാധകരെ അറിയിക്കുന്ന വിഡിയോയില്‍ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോവുകയാണ് അമൃത. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണ് അമൃത. ഈ വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കരഞ്ഞും തുള്ളിച്ചാടിയും പൊട്ടിച്ചിരിച്ചുമെല്ലാം സന്തോഷം പങ്കിടുന്ന അമൃത ആരാധകരുടേയും മനസ് നിറക്കുകയാണ്.

Amritha Rajan in happy tears as AR Rahman follows her in instagram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 640 lottery result

പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?

150 കിലോമീറ്ററിലധികം ദൈര്‍ഘ്യം; യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി'