Anant Nag  
Entertainment

നടന്‍ അനന്ത് നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് പ്രശസ്ത കന്നട നടന്‍ അനന്ത് നാഗിന് 2024 ലെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കും.

'ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന്' പിഐബി എക്‌സില്‍ കുറിച്ചു

ഫാൽക്കെ അവാർഡ് ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനിനെ അഭിനന്ദിച്ചു. ടഅനന്ത് നാഗ് ജിക്ക് ദാദ സാഹേബ് ഫാല്‍ക്കെ അവാർഡ് ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദശാബ്ദങ്ങളായി, അദ്ദേഹത്തിന്റെ അനായാസമായ അഭിനയവും, വൈവിധ്യവും, പ്രതിഭയും ഇന്ത്യൻ സിനിമയിലും, പ്രത്യേകിച്ച് കന്നഡ സിനിമയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തീർച്ചയായും ഒരു മികച്ച കലാകാരന് ലഭിക്കേണ്ട അർഹമായ അംഗീകാരമാണിത്'. -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അനന്ത് നാഗ്, കന്നഡ സിനിമയിലെ മുതിര്‍ന്ന അഭിനേതാവാണ്. 300ലേറെ കന്നട സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ ആര്‍കെ നാരായണിന്റെ കഥകളെ ആധാരമാക്കി നിര്‍മ്മിച്ച ജനപ്രിയ ദൂരദര്‍ശന്‍ പരമ്പരയായ 'മാല്‍ഗുഡി ഡേയ്സില്‍' അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുന്നാളില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2023ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Anant Nag To Receive Dadasaheb Phalke Award 2024

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തൊടുപുഴയിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം: വാഗ്ദാനങ്ങൾ പാലിച്ചില്ല; സ്ഥാപനം വഞ്ചിച്ചെന്ന് കുടുംബം

'ഞാനിപ്പോൾ നിങ്ങളെ ഭാര്യാ ഭർത്താക്കൻമാരായി പ്രഖ്യാപിക്കുന്നു, ഇനി നിനക്ക് വധുവിനെ ചുംബിക്കാം'; അഹാന- നിമിഷ് വിവാഹത്തിൽ ദുൽഖർ

രാത്രി ഫോൺ നോക്കുന്നത് ഉറക്കത്തെ എങ്ങനെ ബാധിക്കും? അറിയാം ഈ 5 കാര്യങ്ങൾ

67 ശതമാനം വര്‍ധന; 20 കൊല്ലം ജോലി ചെയ്താല്‍ എത്ര പെന്‍ഷന്‍ കിട്ടും?, അറിയാം ഇപിഎസ് പെന്‍ഷന്‍ മാറ്റം