ഗാംഗുലി ജേഴ്‌സി ഊരിവീശി ആഘോഷിച്ച 'വിഖ്യാത വിജയം'; ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പം ഇനി പാകിസ്ഥാനും!

ശ്രീലങ്കയെ ഫൈനലില്‍ വീഴ്ത്തി ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍
Pakistan Cricket Match India's 24 Year Old Lord's Record
Pakistan Cricketx
Updated on: 
1 min read

ലാഹോര്‍: ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏകദിന റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെത്തി. ഏകദിന പരമ്പരയുടെ ഫൈനല്‍ പോരാട്ടത്തിലെ ഏറ്റവും മികച്ച റണ്‍സ് ചെയ്‌സെന്ന ഇന്ത്യയുടെ നേട്ടത്തിനൊപ്പമാണ് പാകിസ്ഥാനും പേരെഴുതി ചേര്‍ത്തത്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 2002ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ 326 റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിച്ചാണ് റെക്കോര്‍ഡിട്ടത്. 24 വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്ഥാന്‍ ശ്രീലങ്കക്കെതിരെ ഫൈനലില്‍ 326 റണ്‍സ് പിന്തുടര്‍ന്നു വിജയം പിടിച്ചാണ് നേട്ടത്തിനൊപ്പമെത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് എടുത്തത്. പാകിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്താണ് പാകിസ്ഥാന്‍ വിജയവും പരമ്പരയും സ്വന്തമാക്കിയത്. ഇംഗ്ലണ്ടായിരുന്നു പരമ്പരയിലെ മൂന്നാം ടീം. അവര്‍ക്ക് പക്ഷേ ഫൈനലിലെത്താന്‍ സാധിച്ചില്ല.

2002ലെ ഇന്ത്യയുടെ വിജയം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ, എക്കാലവും സ്മരിക്കപ്പെടുന്ന നേട്ടമായിരുന്നു. 2002ലെ ഇന്ത്യയുടെ വിജയത്തിനു പിന്നാലെ സൗരവ് ഗാംഗുലി ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ വച്ച് ജേഴ്‌സി ഊരി വീശിയതും അന്ന് വലിയ ചര്‍ച്ചയായിരുന്നു. യുവരാജ് സിങും മുഹമ്മദ് കൈഫും ചേര്‍ന്നാണ് ഇന്ത്യക്ക് അന്ന് ചരിത്ര വിജയം സമ്മാനിച്ചത്.

Pakistan Cricket Match India's 24 Year Old Lord's Record
അഭിഷേക് '86', ഇഷാന്‍ '60', സഞ്ജു '50'... 'സിക്‌സിൽ' ചരിത്രമെഴുതി 'ടീം ഇന്ത്യ'!

ശ്രീലങ്കക്കെതിരെ ടി20 നായകനും ഓപ്പണറുമായ ഫഖര്‍ സമാന്‍ നേടിയ സെഞ്ച്വറിയുടെ ബലത്തിലാണ് പാകിസ്ഥാന്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. ഫഖര്‍ സമാന്‍ 99 പന്തില്‍ 11 ഫോറും 6 സിക്‌സും സഹിതം 127 റണ്‍സടിച്ചാണ് നിര്‍ണായകമായത്. സാദ് ബൈഗ് 74 റണ്‍സും അരാഫത് മിന്‍ഹാസ് 61 റണ്‍സും നേടി ജയത്തില്‍ പ്രധാന പങ്കുവഹിച്ചു.

നേരത്തെ ശ്രീലങ്കന്‍ നിരയില്‍ കാമിന്ദു മെന്‍ഡിസും സെഞ്ച്വറി നേടിയിരുന്നു. താരം 12 ഫോറും 2 സിക്‌സും സഹിതം 128 പന്തില്‍ 131 റണ്‍സ് നേടി. പവന്‍ രത്‌നായകെ 77 റണ്‍സുമായി മെന്‍ഡിസിനെ പിന്തുണച്ചതോടെയാണ് അവര്‍ മികച്ച സ്‌കോറിലെത്തിയത്.

Pakistan Cricket Match India's 24 Year Old Lord's Record
82, 70, 17, 107, 65 റൺസ്... ഗ്ലെന്‍ ഫിലിപ്‌സിന് ലോക റെക്കോർഡ്!
Pakistan Cricket Match India's 24 Year Old Lord's Record
അനായാസം കിവികള്‍; ഇന്ത്യക്ക് 7 വിക്കറ്റ് തോല്‍വി
Summary

Pakistan achieved a historic feat by successfully chasing down 326 runs in the tri-series final against Sri Lanka

X

FOLLOW US

ON GOOGLE DISCOVER