Ananya ഇന്‍സ്റ്റഗ്രാം
Entertainment

'കേരളത്തില്‍ ഇല്ല, വിവാഹത്തോടെ അഭിനയം നിര്‍ത്തി'; കരിയറിനെ ബാധിച്ച വാര്‍ത്തകളെപ്പറ്റി അനന്യ

കരിയറിനെ നെഗറ്റീവായി ബാധിച്ചു

സമകാലിക മലയാളം ഡെസ്ക്

താരങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതം എന്നും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അത് മുതലെടുക്കുന്ന ചിലര്‍ താരങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ പടച്ചുവിടുകയും ചെയ്യും. എന്നാല്‍ ഇത്തരം കഥകള്‍ മൂലം വെട്ടിലാവുക താരങ്ങളായിരിക്കും. തന്റെ കരിയറിലുണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് നടി അനന്യ.

കരിയറില്‍ വലിയൊരു ഇടവേള വരാനുള്ള കാരമാണ് അനന്യ വെളിപ്പെടുത്തുന്നത്. ഈയ്യടുത്താണ് താരം അഭിനയത്തില്‍ വീണ്ടും സജീവമായത്. താന്‍ സിനിമകള്‍ ചെയ്യുന്നത് ഇടയ്ക്ക് കുറച്ചിരുന്നു. എന്നാല്‍ താന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത പ്രചരിച്ചത് കരിയറിനെ നെഗറ്റീവായി ബാധിച്ചുവെന്നാണ് അനന്യ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

''ഇടയ്ക്ക് സിനിമകള്‍ ചെയ്യുന്നത് കുറച്ചിരുന്നു. അന്നേരം പലതരം വാര്‍ത്തകള്‍ വന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി എന്നതായിരുന്നു അതില്‍ കൂടുതലും. അതെന്നെ നെഗറ്റീവായി ബാധിച്ചു. പിന്നെ ഞാന്‍ കേരളത്തില്‍ ഇല്ല, കല്യാണം കഴിച്ചതു കൊണ്ട് പടം ചെയ്യുന്നില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ പരന്നു.'' എന്നാണ് അനന്യ പറയുന്നത്.

സത്യത്തില്‍ കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഷൂട്ടിന് പോയ ആളാണ് ഞാന്‍. കരിയറും വ്യക്തി ജീവിതവും കൂട്ടിക്കലര്‍ത്താന്‍ താല്‍പര്യമില്ല. വ്യക്തി ജീവിതം വെച്ച് ആളുകളെ വിലയിരുത്തുന്നതാണ് ഇവിടുത്തെ രീതിയെന്നും അനന്യ പറയുന്നത്. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും അനന്യ കയ്യടി നേടാറുണ്ട്. താരം പാടുന്ന കവര്‍ സോങുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്. അത് കണ്ട് തന്നോട് സിനിമയില്‍ പാടിക്കൂടേ എന്ന് ചോദിക്കുന്നവര്‍ക്കും അനന്യ മറുപടി നല്‍കുന്നുണ്ട്.

''അതൊക്കെ ആളുകള്‍ വെറുതെ തമാശയ്ക്ക് പറയുന്നതാണ്. ഞാന്‍ ഒരു സിനിമയില്‍ മാത്രമാണ് പാടിയത്. ചെറുപ്പത്തില്‍ പാട്ട് പഠിച്ചിട്ടുണ്ട്. അമ്മയാണ് സ്വരസ്ഥാനങ്ങളൊക്കെ പറഞ്ഞു തന്നത്. സഹോദരനും പാടും. പിന്നെ കവര്‍ സോങ്ങുകളുടെ കാര്യം പറയുകയാണെങ്കില്‍ അത് എന്റെ സന്തോഷത്തിനാണ്. എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോട് കൂടുതല്‍ അടുക്കാനും കവര്‍ സോങ്ങുകള്‍ സഹായിക്കുന്നു'' എന്നാണ് അനന്യ പറയുന്നത്.

Ananya opens up about the rumours that impacted her career. she was out of work because of them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

SCROLL FOR NEXT