പ്രിയാൽ ഗോർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഗോവയിൽ ബിക്കിനി അണിഞ്ഞ് അനാർക്കലി നായിക; വിഡിയോ

ഗോവയിലായിരുന്നു താരത്തിന്റെ പുതുവർഷ ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായെത്തി ഹൃദയം കവർന്ന താരമാണ് പ്രിയാൽ ഗോർ. അതിന് ശേഷം പ്രിയാലിനെ മലയാള സിനിമയിൽ കണ്ടില്ലെങ്കിലും താരത്തിന് ഇപ്പോഴും മലയാളി ആരാധകർ ഏറെയാണ്. ഇപ്പോൾ സീരിയൽ നടിയായി തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ബിക്കിനി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

​ഗോവയിലായിരുന്നു താരത്തിന്റെ പുതുവർഷ ആഘോഷം. അതിനിടെ പകർത്തിയ ചിത്രങ്ങളും വിഡിയോയുമാണ് വൈറലാവുന്നത്. ചുവന്ന ബിക്കിനി അണിഞ്ഞ് കടൽത്തീരത്ത് സൂര്യാസ്തമയം കണ്ടിരിക്കുന്ന പ്രിയാലിനെയാണ് ചിത്രത്തിൽ കാണുന്നത്. പോസിറ്റീവായ കുറിപ്പോടെ പുതുവർഷം ആരംഭിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്. 

ഇത് കൂടാതെ ​ഗോവൻ വെക്കേഷന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വിദേശിയായ തന്റെ കാമുകനൊപ്പമാണ് പ്രിയാൽ അവധിയാഘോഷിക്കാൻ ഗോവയിലെത്തിയത്.  

മുംബൈയിലെ ഗുജറാത്തി കുടുംബത്തിലെ അം​ഗമായ പ്രിയാൽ 2013–ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014–ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലിയിൽ പൃഥ്വിരാജിന്റെ നായികയായെത്തി. പിന്നീട് മൂന്ന് വർഷം നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ ടെലിവിഷൻ രംഗത്ത് സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT