അനശ്വര രാജൻ 
Entertainment

'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ

ജയ ജയ ജയ ജയ ഹേയുടെ സംവിധായകൻ വിപിൻ ദാസ് തന്നെയാണ് ഗുരുവായൂരമ്പല നടയിൽ ഒരുക്കിയിരിക്കുന്നതും.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജൻ. ​ഗുരുവായൂരമ്പല നടയിൽ ആണ് അനശ്വരയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയ ചിത്രം. പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്ന് റിലീസ് ചെയ്യുകയും ചെയ്തു. ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കെ അനശ്വര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായിക്കൊണ്ടിരിക്കുന്നത്.

ബേസിൽ ജോസഫാണ് ചിത്രത്തിലെ അനശ്വരയുടെ നായകൻ. വിനു എന്ന കഥാപാത്രമായി ബേസിലെത്തുമ്പോൾ അ‍ഞ്ജലിയായി അനശ്വരയുമെത്തുന്നു. ഇന്ന് ഞങ്ങടെ കല്യാണാണ്, നിങ്ങളെല്ലാരും വരണം- എന്നാണ് കല്യാണക്കത്തിനൊപ്പം അനശ്വര കുറിച്ചിരിക്കുന്നത്. എന്നാൽ അനശ്വരയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.

വിനുവിന്റെ യഥാർത്ഥ പേര് രാജേഷ് എന്നാണ്, കൊല്ലം മയ്യനാട് ആണ് സ്വദേശം ആൾ അത്ര വെടിപ്പല്ല എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ജയ വരുവോ നിങ്ങളുടെ കല്യാണത്തിന്, വിനു എന്ന് പേരുള്ള ഇവനെ വിശ്വസിക്കരുത്, വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്നൊക്കെ പോകുന്നു കമന്റുകൾ. ബേസിലും ദർശന രാജേന്ദ്രനും ഒന്നിച്ചെത്തിയ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ കഥാപാത്രവുമായാണ് പുതിയ സിനിമയുടെ കഥാപാത്രങ്ങളെ ആരാധകർ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

ജയ ജയ ജയ ജയ ഹേയുടെ സംവിധായകൻ വിപിൻ ദാസ് തന്നെയാണ് ഗുരുവായൂരമ്പല നടയിൽ ഒരുക്കിയിരിക്കുന്നതും. നിഖില വിമലും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തമിഴ്നടൻ യോ​ഗി ബാബു മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിലെ ​ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. മലയാളി ഫ്രം ഇന്ത്യയായിരുന്നു അനശ്വരയുടേതായി ഇതിന് മുൻപ് തിയറ്ററുകളിലെത്തിയ ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT