അനശ്വര രാജൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇത് എപ്പോൾ പൊക്കി, ഇവളെ പേടിച്ച് സാരി വയ്ക്കാൻ പറ്റാണ്ടായി': അ‌നശ്വരയുടെ ഫോട്ടോയ്ക്ക് താഴെ അമ്മയുടെ കമന്റ്, വൈറൽ

കറുപ്പ് സാരി അണിഞ്ഞ് നിൽക്കുന്ന അനശ്വരയെ ആണ് ചിത്രത്തിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരമാണ് അനശ്വര രാജൻ. ഇപ്പോൾ മലയാളവും കടന്നു ബോളിവുഡിൽ എത്തി നിൽക്കുകയാണ് താരം. കഴിഞ്ഞ ദിവസം മനോഹരമായ സാരി ചിത്രങ്ങൾ അനശ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ വൈറലാവുന്നത് നടിയുടെ ചിത്രത്തിന് താഴെ അമ്മ നൽകിയ കമന്റാണ്.

കറുപ്പ് സാരി അണിഞ്ഞ് നിൽക്കുന്ന അനശ്വരയെ ആണ് ചിത്രത്തിൽ കാണുന്നത്. ‘‘ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന’’ എന്ന തലക്കെട്ടിലാണ് അനശ്വര സാരിയുടുത്ത ചിത്രങ്ങൾ പങ്കുവച്ചത്. പിന്നാലെ തന്റെ സാരി നഷ്ടപ്പെട്ടതിന്റെ വിഷമം പങ്കുവച്ചുകൊണ്ട് അമ്മ ഉഷ രാജൻ എത്തുകയായിരുന്നു. 

ഇത് എപ്പൊ പൊക്കി, ഇവളെ പേടിച്ച് സാരി ഒന്നും കാണുന്നിടത്ത് വെക്കാൻ പറ്റാതെയായി.- എന്നാണ് അമ്മ കുറിച്ചത്. എന്തായാലും അമ്മയുടെ കമന്റ് ആരാധകർക്കിടയിൽ ചിരി പടർത്തിയിരിക്കുകയാണ്. അതിനിടെ അനശ്വരയെ പ്രശംസിച്ചുകൊണ്ടും നിരവധിപേർ രം​ഗത്തെത്തി. സാരിയിൽ അതിമനോഹരിയായിട്ടുണ്ട് എന്നായിരുന്നു കമന്റ്.

യാരിയാൻ 2 എന്ന ഹിന്ദി ചിത്രത്തിലാണ് അനശ്വര അവസാനം പ്രത്യക്ഷപ്പെട്ടത്. ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കായ സിനിമയിൽ പാർവതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രമായാണ് യാരിയാൻ 2വിൽ അനശ്വര എത്തിയത്. ജയറാം നായകനാകുന്ന എബ്രഹാം ഓസ്‌ലർ ആണ് നടിയുടെ പുതിയ റിലീസ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT