രഞ്ജിനിയുടെ സഹോദരൻ ശ്രീപ്രിയനും വധു ബ്രിസ് ജോര്‍ജും/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

"ഈ ഭ്രാന്തിലേക്ക് സ്വാഗതം", നാത്തൂനോട് രഞ്ജിനി ഹരിദാസ്; അനിയന്റെ വിവാഹം കെങ്കേമം, ചിത്രങ്ങളും വിഡിയോയും

ഞായറാഴ്ച ആലപ്പുഴയില്‍ വച്ചാണ് രഞ്ജിനി ഹരിദാസിന്റെ സഹോദരൻ ശ്രീപ്രിയനും വധു ബ്രിസ് ജോര്‍ജും വിവാഹിതരായത്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ രഞ്ജിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു

സമകാലിക മലയാളം ഡെസ്ക്

ഹോദരന്‍ ശ്രീപ്രിയന്റെ വിവാഹതിരക്കുകളിലായിരുന്നു അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഞായറാഴ്ച ആലപ്പുഴയില്‍ വച്ചാണ് ശ്രീപ്രിയനും വധു ബ്രിസ് ജോര്‍ജും വിവാഹിതരായത്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ രഞ്ജിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

വെള്ള കുര്‍ത്തയും കസവ് മുണ്ടും ധരിച്ചാണ് വിവാഹചടങ്ങില്‍ ശ്രീപ്രിയന്‍ എത്തിയത്. വെള്ള പട്ടുസാരിയായിരുന്നു ബ്രീസ് ധരിച്ചത്. പിങ്ക് ബോര്‍ഡറുള്ള നീല പട്ടുസാരി ധരിച്ച് ചടങ്ങിലാകെ തിളങ്ങിനിന്നത് രഞ്ജിനിയാണ്. 'എന്റെ കുഞ്ഞനിയന്‍ ശ്രീപ്രിയന്‍ വിവാഹിതനായി. ആഘോഷങ്ങളുടെ തിരക്കിലായിരുന്നു. ഈ ഭ്രാന്തിലേക്ക് സ്വാഗതം എന്നുമാത്രമാണ് ബ്രീസിനോട് പറയാനുള്ളത്', വിവാഹചിത്രങ്ങള്‍ പങ്കുവച്ച് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് രഞ്ജിനി കുറിച്ചു. അനിയന്‍ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന വിഡിയോയും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. 

ശ്രീപ്രിയനും ബ്രിസ് ജോര്‍ജും

രഞ്ജിനിയുടെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് സുപരിചിതരാണ് ശ്രീപ്രിയനും അമ്മ സുജാതയും. 'ഇവനെ വിവാഹം കഴിപ്പിക്കാന്‍ സമയമായി. പ്രിയപ്പെട്ട അനിയാ നീ തയാറാണോ?', എന്നാണ് വിവാഹത്തിന് മുന്‍പ് ശ്രീപ്രിയനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചത്. ​ഗായിക രഞ്ജിനി ജോസ് അടക്കമുള്ള സുഹൃത്തുക്കൾ വിവാഹത്തിൽ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT