വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഈ ചിത്രം കണ്ടാൽ നിങ്ങളും കോവിഡ് പ്രതിരോധത്തിൽ ഭാ​ഗമാകും; അനി ഐ വി ശശിയുടെ 'മായ' കാണാം 

ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക

സമകാലിക മലയാളം ഡെസ്ക്

നി ഐ വി ശശി സംവിധാനം ചെയ്ത തമിഴ് ഹ്രസ്വചിത്രം 'മായ' റിലീസ് ചെയ്തു. അശോക് സെൽവാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 

2017 ൽ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌ക്കാരം മായയ്ക്ക് ലഭിച്ചിരുന്നു. സംവിധായകരായ വെങ്കിട് പ്രഭു, അശ്വത് മാരിമുത്തു, നടിമാരായ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, റിതു വർമ്മ, വാണി ബോജൻ, വിശ്വക് സെൻ, നിഹാരിക കൊണ്ടാല, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്.

സംവിധായകൻ ഐ.വി ശശിയുടെയും സീമയുടെയും മകനാണ് അനി. രയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറുമാണ്. ഒപ്പമുൾപ്പെടെ നിരവധി മലയാളം  ഹിന്ദി ചിത്രങ്ങളിൽ പ്രിയദർശന്റെ സംവിധാന സഹായിയായിരുന്നു. അശോക് സെൽവൻ, ഋതു വർമ, നിത്യ മേനോൻ എന്നിവർ അഭിനയിച്ച തമിഴ്-തെലുങ്ക് ചിത്രം  നിന്നിലാ നിന്നിലാ സംവിധാനം ചെയ്തത് അനിയാണ്. ചിത്രം ഈയടുത്താണ് റിലീസ് ചെയതത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT