Rajinikanth X, Pinterest
Entertainment

'മാമൻ വരാർ'; അനിരുദ്ധ് - കാവ്യ വിവാ​ഹം; ആശിർവദിക്കാൻ തലൈവർ ​ഗ്രീസിലേക്ക്

നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

തെന്നിന്ത്യൻ സം​ഗീതലോകത്തെ സൂപ്പർതാരം അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ സൂപ്പർതാരം രജനികാന്ത് ഗ്രീസിലേക്ക് പുറപ്പെട്ടു.

നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. രജനികാന്തിനൊപ്പം മകൾ ഐശ്വര്യയും യാത്രയിലുണ്ട്.

ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള രജനികാന്തിന്റെ ചിത്രങ്ങളും വിമാനത്തിനുള്ളിൽ ക്യാബിൻ ജീവനക്കാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും വിവാഹത്തിൽ പങ്കെടുക്കാൻ ഗ്രീസിലേക്ക് പുറപ്പെട്ടതായാണ് വിവരം.

അനിരുദ്ധിന്റെ അമ്മയുടെ സഹോദരിയാണ് രജനികാന്തിന്റെ ഭാര്യ ലത. അതുകൊണ്ടുതന്നെ കുടുംബപരമായ അടുപ്പവും രജനീകാന്തും അനിരുദ്ധും തമ്മിലുണ്ട്. അതിനുപുറമേ പേട്ട, ദർബാർ, ജയിലർ, വേട്ടയ്യൻ, കൂലി തുടങ്ങിയ ചിത്രങ്ങളിലൂടെ രജനികാന്തും അനിരുദ്ധും ഒന്നിച്ചിട്ടുമുണ്ട്.

ഗ്രീസിലെ സ്വകാര്യ വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ നവംബർ 21ന് ചെന്നൈയിൽ ആഡംബര വിവാഹ ആഘോഷങ്ങളും സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിനിമ, രാഷ്ട്രീയം, കായികം, ബിസിനസ് മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടൻ വിജയ്, കമൽഹാസൻ, അല്ലു അർജുൻ, എ.ആർ. റഹ്മാൻ, അജിത് കുമാർ, ശിവകാർത്തികേയൻ തുടങ്ങിയ പ്രമുഖർക്ക് ക്ഷണമുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവരുടെ പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒയായ കാവ്യ ഐപിഎൽ മത്സരങ്ങളിലൂടെയും ശ്രദ്ധേയയാണ്. അനിരുദ്ധ്–കാവ്യ വിവാഹവാർത്തകൾ പുറത്തുവന്നതുമുതൽ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്

Anirudh-Kavya Wedding: Thalaivar Heads to Greece to Offer Blessings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി

കൈ നിറയെ പണം; ആര്‍ഡി പ്ലസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ട്രാറ്റജി

കുടിവെള്ള പ്രശ്നം ഉന്നയിച്ച യുവാവിനെ മർദ്ദിച്ചതായി പരാതി; തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ രവിശങ്കർ പ്രതിരോധത്തിൽ

ഒരുമുറിയില്‍ താമസിച്ചാലും ഒരുമിച്ച് മദ്യപിച്ചാലും ബലാത്സംഗമാകുമോ?; മുന്‍കൂര്‍ ജാമ്യം തേടി ജോണ്‍സണ്‍

സ്‌ട്രോക്ക് വന്നത് തിരിച്ചറിഞ്ഞില്ല,56കാരന്റെ കാല്‍ മുറിച്ചുമാറ്റി; പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് പരാതി