'ഞാന്‍ കണ്ട പ്രേതം ഇട്ടിരുന്നത് വെള്ള സാരിയല്ല, ജുബ്ബയും ജീന്‍സും, മരിച്ചിട്ട് മൂന്ന് മാസം'; അനുഭവം പങ്കിട്ട് ലെന

'ഒരു വ്യക്തി ഇങ്ങനെ വന്ന് നടന്ന് ഒരു ഡോറിലൂടെ വന്ന് ജനലിലൂടെ പുറത്തു പോയി'
Lena
Lena
Updated on: 
1 min read

മലയാളികള്‍ക്ക് വളരെ സുപരിചിതയായ നടിയാണ് ലെന. നിരവധി സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടിയ ലെന. തനിക്കുണ്ടായ പ്രേതാനുഭവം മുമ്പൊരിക്കല്‍ ലെന തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ലെന. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

''നമ്മളെ തന്നെ കുറച്ച് തെളിച്ചമില്ലാതെ കണ്ടാല്‍ എങ്ങനെയിരിക്കും. അതുപോലെയായിരുന്നു ഞാന്‍ കണ്ട പ്രേതം. നമ്മളെ കാണില്ലേ, ത്രീഡിയായിട്ടുള്ള സോളിഡ് പേഴ്‌സണ്‍. അത് കുറച്ചു കൂടി മങ്ങിയിട്ട് ഇരുന്നാല്‍ എങ്ങനെയിരിക്കും? അതുപോലെയായിരുന്നു. ഞാന്‍ കണ്ട പ്രേതം ജീന്‍സും ജുബ്ബയും ഒക്കെയായിരുന്നു ഇട്ടിരുന്നത്. അല്ലാതെ വെള്ള സാരി ഉടുത്തു കൊണ്ടൊന്നുമല്ല നടന്നിരുന്നത്'' ലെന പറയുന്നു.

''ഒരു വ്യക്തി ഇങ്ങനെ വന്ന് നടന്ന് ഒരു ഡോറിലൂടെ വന്ന് ജനലിലൂടെ പുറത്തു പോയി. അപ്പോള്‍ ഞാന്‍ പെട്ടെന്ന് ചിന്തിച്ചത്, ഇത് മൂന്നാമത്തെ നിലയാണല്ലോ, എങ്ങനെ ജനല്‍ വഴി പുറത്തു പോകാന്‍ പറ്റും എന്നാണ്. പിന്നെ ഞാന്‍ ചിന്തിച്ചത് ഇതെന്താണ് ഞാന്‍ കണ്ടത് എന്നായിരുന്നു'' ലെന പറയുന്നു.

''ഇങ്ങനെ ഒരാള്‍ നടന്നു പോകുന്നത് കണ്ടു, ജുബ്ബയാണ് ഇട്ടിരുന്നത് എന്നൊക്കെ പറഞ്ഞു. അപ്പോള്‍ എന്റെ ഫ്രണ്ട്, ആ അത് ഇന്ന ആളല്ലേ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ ആളുടെ പേര് പറയുന്നില്ല. കാരണം അത് റിയല്‍ ആയ ഒരു വ്യക്തിയായത് കൊണ്ടാണ്. ആള് മരിച്ചുപോയിട്ട് ആകെ രണ്ട് മൂന്ന് മാസമേ ആയിട്ടുള്ളൂവെന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ എന്റെ ഫ്രണ്ട് പറഞ്ഞു, എന്നെ കാണാനായിട്ട് ഇടയ്‌ക്കൊക്കെ ഇങ്ങനെ വരാറുണ്ടെന്ന്'' എന്നും ലെന പറയുന്നു.

Lena
'രാത്രി 10 ആയാല്‍ സ്വിച്ചിട്ട പോലെ കരീന മിണ്ടാതാകും'; കാരണം മനസിലാക്കാന്‍ സെയ്ഫിന് വേണ്ടി വന്നത് രണ്ട് വര്‍ഷം!
Lena
'ഇത് കണ്ടാല്‍ അനി കല്യാണം നിര്‍ത്തിവച്ച് വരും, പ്രാങ്ക് ആണെന്ന് പറഞ്ഞ് ഡിലീറ്റാക്കിക്കോ'; അരസനിലെ 'ഫയറ്' പാട്ടിന് ട്രോള്‍
Lena
‘സീനി’ന് ശേഷം ദുൽഖറിനൊപ്പം ജിത്തു മാധവൻ? നായികയായി മമിത ബൈജുവും; അഭ്യൂഹങ്ങൾ ശക്തം
Summary

Lena recalls her paranormal experiences. Says she saw a ghost once.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER