ഷാരൂഖും അനിരുദ്ധും ഇൻസ്റ്റ​ഗ്രാം
Entertainment

ജവാന് ശേഷം ഷാരൂഖിനൊപ്പം വീണ്ടും; സ്ഥിരീകരിച്ച് അനിരുദ്ധ് രവിചന്ദർ

ജവാനിലെ പാട്ടുകളെല്ലാം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൈ നിറയെ ചിത്രങ്ങളുമായി വലിയ തിരക്കിലാണ് സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിപ്പോൾ. വിവിധ ഭാഷകളിലായി ഒന്നിനു പിറകെ ഒന്നൊന്നായി നിരവധി ഹിറ്റുകളാണ് അനിരുദ്ധ് സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ദേവരാ, വേട്ടയ്യൻ എന്നീ ചിത്രങ്ങൾക്കും സം​ഗീതമൊരുക്കിയത് അനിരുദ്ധ് ആയിരുന്നു.

ഇരുചിത്രങ്ങളിലെയും ​ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ കിങ്ങിൽ ഷാരൂഖിനൊപ്പം താനും പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അനിരുദ്ധ്. മുൻപ് അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിനായും ഷാരൂഖും അനിരുദ്ധും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ജവാനിലെ പാട്ടുകളെല്ലാം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആമസോൺ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വരാൻ പോകുന്ന പ്രൊജക്ടുകളെ കുറിച്ച് അനിരുദ്ധ് പങ്കുവച്ചത്.

'അജിത്തിന്റെ റിലീസിനൊരുങ്ങുന്ന വിടാമുയർച്ചി, രജനികാന്തിന്റെ കൂലി പിന്നെ ഹിന്ദിയിൽ ഷാരൂഖ് സാറിൻ്റെ സിനിമയുമുണ്ട്. ഇതെല്ലാം പറയുക എന്നത് എന്നെ സംബന്ധിച്ച് തലവേദന പിടിച്ച കാര്യമാണ്. ഇനിയുമുണ്ട്, പക്ഷേ ഞാൻ അത് പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം വൈകുന്നേരമാകുമ്പോൾ ഞാൻ മറ്റൊരു മാനസികാവസ്ഥയിലാകും.

എന്റെ ഭാ​ഗ്യത്തിന്, അടുത്ത 10 മാസത്തിനുള്ളിൽ 50 ഓളം പാട്ടുകൾ ചെയ്യാനുണ്ട്'- അനിരുദ്ധ് പറഞ്ഞു. സംവിധായകൻ സുജോയ് ഘോഷിനൊപ്പം ഷാരൂഖ് കൈകോർക്കുന്ന ചിത്രമാണ് കിങ്. ചിത്രത്തിൽ ഷാരൂഖിന്റെ മകൾ സുഹാനയും അഭിനയിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഉടനെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT