അനിരുദ്ധ് രവിചന്ദറും രജിനികാന്തും ഫെയ്സ്ബുക്ക്
Entertainment

ഇത്തവണ തീ ഇല്ല, പകരം ട്രോഫി; വേട്ടയ്യൻ റിവ്യുവുമായി അനിരുദ്ധ് രവിചന്ദർ

സമീപകാലത്ത് അനിരുദ്ധ് രവിചന്ദര്‍ സിനിമകളെ കുറിച്ച് നടത്തുന്ന അഭിപ്രായം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഓരോ ദിവസവും തരം​ഗമായി മാറി കൊണ്ടിരിക്കുകയാണ് ടിജെ ജ്ഞാനവേൽ - രജിനികാന്ത് കൂട്ടുകെട്ടിലെത്തുന്ന വേട്ടയ്യന്റെ ട്രെയ്‌ലർ. ഇതിനോടകം തന്നെ 10 മില്യൺ പേരാണ് വേട്ടയ്യൻ ട്രെയ്‌ലർ യൂട്യൂബിൽ കണ്ടത്. ഇപ്പോഴിതാ വേട്ടയ്യൻ റിവ്യു പങ്കുവച്ചിരിക്കുകയാണ് സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍. സമീപകാലത്ത് അനിരുദ്ധ് രവിചന്ദര്‍ സിനിമകളെ കുറിച്ച് നടത്തുന്ന അഭിപ്രായം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറാറുണ്ട്.

ഇമോജികളിലൂടെയാണ് അനിരുദ്ധ് സിനിമകള്‍ക്ക് റിവ്യു നല്‍കാറുള്ളത്. അനിരുദ്ധ് സം​ഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ചിത്രങ്ങൾക്കാണ് അദ്ദേഹം റിവ്യു നൽകാറുള്ളതും. ലിയോയ്‍ക്ക് തീ ഇമോജികള്‍ അനിരുദ്ധ് നൽകിയതെങ്കിൽ വേട്ടയ്യന് ട്രോഫികളാണ് അനി നൽകിയിരിക്കുന്നത്. രജിനികാന്തിന്റെ ജയിലറിന് തീ ഇമോജി ആയിരുന്നു അനിരുദ്ധ് നൽകിയിരുന്നത്.

എന്തായാലും അനിയുടെ റിവ്യു കൂടി എത്തിയതോടെ വേട്ടയ്യനിലുള്ള സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷയും ഇരട്ടിയായിരിക്കുകയാണ്. വേട്ടയ്യനിലെ മനസിലായോ എന്ന ​ഗാനം 50 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ്ങായി തന്നെ തുടരുകയാണ്.

ഒക്ടോബർ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദ​ഗുബതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT