Kaviya Maran, Anirudh Ravichander ഇൻസ്റ്റ​ഗ്രാം
Entertainment

അനിരുദ്ധ്- കാവ്യ മാരൻ വിവാ​ഹം സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി; വിവാഹവിരുന്ന് ചെന്നൈയിൽ, തീയതി പുറത്ത്

കല്യാണമോ, അപവാദം പ്രചരിപ്പിക്കൂന്നത് നിർത്തൂ എന്നാണ് അദ്ദേഹം അന്ന് കുറിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കഴിഞ്ഞ കുറച്ചു നാളുകളായി സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകാൻ പോകുന്ന എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ.

നിർമാതാവും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരനും ഭാര്യയും തന്നെ വിവാഹം ക്ഷണിച്ചെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വിഡിയോ സഹിതം അറിയിച്ചു. വിവാഹ വിരുന്ന് നടക്കുന്ന തീയതിയും രേവന്ത് റെഡ്ഡി പുറത്തുവിട്ടു.

"സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അദ്ദേഹത്തിന്റെ ഭാര്യ കാവേരി മാരനും മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ ജൂബിലി ഹിൽസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയും അവരുടെ മകൾ കാവ്യ മാരന്റെ വിവാഹ വിരുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യയുടേയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിരുന്ന് നവംബർ 21-ന് ചെന്നൈയിൽ നടക്കും". -എക്സ് അക്കൗണ്ടിൽ പറയുന്നു.

2025-ലാണ് അനിരുദ്ധും കാവ്യ മാരനും പ്രണയത്തിലാണെന്നും ഇരുവരുടേയും കുടുംബങ്ങൾ വിവാഹത്തേക്കുറിച്ച് ആലോചന നടത്തുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇക്കാര്യം ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ അനിരുദ്ധ് തള്ളിക്കള‍ഞ്ഞു. കല്യാണമോ, അപവാദം പ്രചരിപ്പിക്കൂന്നത് നിർത്തൂ എന്നാണ് അദ്ദേഹം അന്ന് കുറിച്ചത്. എങ്കിലും ഈ ഗോസിപ്പ് അവസാനിച്ചില്ല.

ഈ വർഷം ജൂണിൽ അനിരുദ്ധിന്റെ അമ്മാവനായ നടൻ വൈ ജി മഹേന്ദ്രൻ അനിരുദ്ധിന്റെ വിവാഹത്തേക്കുറിച്ച് സൂചന നൽകിയിരുന്നു. നവദമ്പതികൾക്ക് ആശംസ നേരാൻ ഈയവസരം ഉപയോഗിക്കുന്നുവെന്നും വലിയ വിവാഹമാണ് നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണക്കാരിയായ പെൺകുട്ടിയെയല്ല അനിരുദ്ധ് വിവാഹം കഴിക്കാൻ പോകുന്നത്.

ഒരു വലിയ ടീമിനെ നയിക്കാൻ ശേഷിയുള്ളവളാണ് ആ പെൺകുട്ടി. സ്വന്തം പിതാവിന്റെ ബിസിനസ് ജീനുകൾ സ്വന്തമാക്കിയയാളാണവർ. അവർ രണ്ടു പേരും നല്ല ജോഡികളാണെന്നും മഹേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ വിവാഹ വേദിയോ തീയതിയോ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

അനിരുദ്ധിന്റെയും കാവ്യയുടേയും കുടുംബങ്ങൾ വിവാഹവിവരം ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകളനുസരിച്ച് ഗ്രീസിലാണ് വിവാഹം നടക്കുക. 'ജയിലർ 2' ആണ് അനിരുദ്ധ് സം​ഗീതം നിർവഹിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Anirudh Ravichander to marry Kaviya Maran in november.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ

അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് തെറ്റിദ്ധരിച്ചിച്ചു; സൈബര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്‍തുക

പൂജ വയ്‌ക്കേണ്ടത് എപ്പോള്‍? വീട്ടില്‍ പൂജ വയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍, ക്ലിനിക്ക് ജീവനക്കാരി ജയിലില്‍