Anju Kurian 
Entertainment

റൊണാള്‍ഡോയുടെ 'സ്യൂ..' ആഘോഷം അനുകരിച്ച് അഞ്ജു കുര്യന്‍; സോഷ്യല്‍ മിഡിയ ഭരിച്ച് താരം

നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ വൈറലായി മാറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയ ഭരിച്ച് അഞ്ജു കുര്യന്‍. ലോകകപ്പ് ഫുട്‌ബോളില്‍ തന്റെ ഇഷ്ട താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളടിച്ച് തിരിച്ചുവന്നതിന്റേയും പോര്‍ച്ചുഗല്‍ വിജയിച്ചതിന്റേയും ആഘോഷം പങ്കുവച്ചു കൊണ്ടുള്ള അഞ്ജുവിന്റെ വിഡിയോയാണ് വൈറലാകുന്നത്.

പോര്‍ച്ചുഗള്‍ ജഴ്‌സിയണിഞ്ഞ്, റൊണാള്‍ഡോയുടെ ഐക്കോണിക് സ്യൂ.. സെലിബ്രേഷന്‍ അനുകരിക്കുന്ന വിഡിയോയാണ് അഞ്ജു പങ്കുവച്ചത്. ഓരോ റൊണാള്‍ഡോ ആരാധകനും കാത്തിരുന്ന നിമിഷം എന്നു പറഞ്ഞാണ് അഞ്ജു തന്റെ വിഡിയോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ വൈറലായി മാറുകയും ചെയ്തു.

മലയാളത്തില്‍ മാത്രമല്ല. തമിഴിലും കയ്യടി നേടിയിട്ടുള്ള നടിയാണ് അഞ്ജു കുര്യന്‍. ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത് തുടങ്ങിയ സിനിമകളില്‍ നായികയായാണ് ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജു. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറുന്നുണ്ട്.

നിമിഷ നേരം കൊണ്ടാണ് അഞ്ജുവിന്റെ പോര്‍ച്ചുഗല്‍ വിഡിയോ വൈറലായി മാറിയത്. എന്നാല്‍ ഇപ്പോള്‍ ഈ വിഡിയോ അഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കാണാന്‍ സാധിക്കുന്നില്ല. താരം വിഡിയോ പിന്‍വലിച്ചതായാണ് കരുതപ്പെടുന്നത്. എങ്കിലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ലോകകപ്പില്‍ തുടക്കത്തിലെ മത്സരത്തില്‍ കടുത്ത വിമര്‍ശനം നേരിട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടീമിന്റെ പ്രകടനവും നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇരട്ട ഗോളടിച്ചു കൊണ്ട് ക്രിസ്റ്റ്യാനോ തിരികെ വരികയായിരുന്നു. ഏതൊരു സിആര്‍ 7 ആരാധകരേയും ആവേശം കൊള്ളിക്കുന്നതായിരുന്നു ആ തിരിച്ചുവരവ്.

Anju Kurian celebrates Cristiano Ronaldo's comeback. Does the Siuu.. celebration in viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

'മെർലിൻ താറാവും'... ലോകകപ്പിലെ അനർഘ നിമിഷങ്ങളും; പന്ത് പറഞ്ഞ 'സുന്ദര വിശേഷങ്ങൾ'!

കുറഞ്ഞ ചെലവിൽ ഡോക്ടറാകാൻ പഠിക്കണോ?, ഈ രാജ്യങ്ങളുടെ ഫീസ് നോക്കൂ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

ഗ്രില്ല് ചെയ്ത ഭക്ഷണം ഓറൽ കാൻസർ സാധ്യത കൂട്ടാം, ലക്ഷണങ്ങൾ