'നിരുപാധികം എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി'; ശബരിമലയിൽ ദർശനം നടത്തി നടൻ രവി മോഹൻ

എന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവർക്കുമായി ഞാൻ സിനിമാ മേഖലയിൽ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കും.
Ravi Mohan
Ravi Mohanഎക്സ്
Edited By:
Updated on
1 min read

ശബരിമലയിൽ ദർശനം നടത്തി തമിഴ് നടൻ രവി മോഹൻ. സന്നിധാനത്തു നിന്നുള്ള തന്റെ ചിത്രത്തിനൊപ്പം ഹൃദയഹാരിയായ ഒരു കുറിപ്പും രവി മോഹൻ പങ്കുവച്ചിട്ടുണ്ട്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുകയും അതോടൊപ്പം സിനിമയിലെ തന്റെ യാത്ര തുടരാൻ തയ്യാറാണെന്നും രവി മോഹൻ കുറിച്ചു.

"ഓരോ ദിവസവും ഞാൻ കൂടുതൽ ശക്തനാകുകയാണ്. നിരുപാധികം എനിക്ക് സ്നേഹം ചൊരിഞ്ഞ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ പ്രതീക്ഷയാണ് എനിക്ക് സ്നേഹം, ബഹുമാനം തുടങ്ങി എല്ലാം പോസിറ്റീവായി തിരികെ നൽകാൻ പ്രേരിപ്പിക്കുന്നത്.

എന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവർക്കുമായി ഞാൻ സിനിമാ മേഖലയിൽ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കും. എന്റെ ആരാധകരിൽ നിന്നും, സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ നിന്നും, മാധ്യമ-പത്രപ്രവർത്തക സുഹൃത്തുക്കളിൽ നിന്നും, എന്നെ നയിക്കുന്ന ദിവ്യപ്രകാശത്തിൽ നിന്നും ഇതെല്ലാം സ്വീകരിക്കാൻ കഴിഞ്ഞതിൽ ജീവിതത്തോട് ഞാൻ നന്ദിയുള്ളവനാണ്. സ്വാമിയേ ശരണം"- രവി മോഹൻ കുറിച്ചു.

അതേസമയം രവി മോഹന്റെ ചെന്നൈയിലെ വസതിയിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്‌ലേസും 40,000 രൂപയും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഇതിന് പിന്നാലെ നടന്റെ ടീമം​ഗങ്ങൾ ചേർന്ന് വീട്ടുജോലിക്കാരെ തടഞ്ഞുവച്ചുവെന്നും വാർത്തകൾ വന്നിരുന്നു. രാഘവ ലോറൻസ് നായകനായെത്തുന്ന ബെൻസ് ആണ് രവി മോഹന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

Ravi Mohan
ആ കണ്ണുകൾ തേടുന്നതെന്ത് ? ധനുഷ് ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ ലുക്ക് എത്തി
Ravi Mohan
'പെണ്‍കുട്ടിയുടെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വന്ന മെസേജ് കണ്ട് ഇട്ടോടി'; അനുഭവം പറഞ്ഞ് ടൊവിനോ
Ravi Mohan
'പാചകവും വീട് വൃത്തിയാക്കലും സ്ത്രീകളുടെ മാത്രം പണിയല്ല; ലിം​ഗഭേദത്തെ മടിയുമായി കൂട്ടിക്കുഴയ്ക്കരുത്'
Summary

Actor Ravi Mohan visit Sabarimala temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ravi Mohan, Suchitra
Ravi Mohan, Khusbhu
Ravi Mohan, Aarti Ravi and Sujatha
Khushboo, Ravi Mohan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com