ആ കണ്ണുകൾ തേടുന്നതെന്ത് ? ധനുഷ് ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ ലുക്ക് എത്തി

ഇപ്പോഴിതാ മമ്മൂട്ടിയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
OM, Rajkumar Periasamy, Mammootty
OM, Rajkumar Periasamy, Mammoottyഎക്സ്
Edited By:
Updated on
1 min read

'അമര'ന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഓം'. ധനുഷ് നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി എവിടെ എന്നായിരുന്നു ആരാധകർ ഒന്നടങ്കം തിരക്കിയത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. കണ്ണുകൾ മാത്രം വ്യക്തമാകുന്ന രീതിയിലുള്ള കാരക്ടർ പോസ്റ്ററാണ് മമ്മൂട്ടിയുടെ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിനെ അഭിനന്ദിച്ചു കൊണ്ടാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയികുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018 ൽ റാം ഒരുക്കിയ 'പേരൻപ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.

അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക - നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു. തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അതേസമയം മമ്മൂട്ടിയോട് കഥ പറയാനായി ഏഴ് മാസത്തോളം താൻ അ​ദ്ദേഹത്തിന്റെ പിന്നാലെ നടന്നുവെന്ന് ടൈറ്റിൽ ലോഞ്ചിൽ സംവിധായകൻ രാജ്കുമാർ പെരിയസാമി വെളിപ്പെടുത്തിയിരുന്നു.

അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെയാണെന്നറിയാനുള്ള ആകാംക്ഷ ആരാധകർക്കും ഏറെയാണ്. സായ് പല്ലവി, ശ്രീലീല എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. 2013 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷും അതിഥി വേഷത്തിലെത്തിയിരുന്നു.

OM, Rajkumar Periasamy, Mammootty
'പെണ്‍കുട്ടിയുടെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വന്ന മെസേജ് കണ്ട് ഇട്ടോടി'; അനുഭവം പറഞ്ഞ് ടൊവിനോ
OM, Rajkumar Periasamy, Mammootty
'പാചകവും വീട് വൃത്തിയാക്കലും സ്ത്രീകളുടെ മാത്രം പണിയല്ല; ലിം​ഗഭേദത്തെ മടിയുമായി കൂട്ടിക്കുഴയ്ക്കരുത്'
OM, Rajkumar Periasamy, Mammootty
'പണ്ട് ബാ​ഗ് പാക്ക് ചെയ്ത് എപ്പോൾ വേണമെങ്കിലും പോകാമായിരുന്നു, ഇപ്പോൾ അതുപോലെ യാത്ര ചെയ്യാറില്ല; അമ്മയായതിന് ശേഷം മുൻ​ഗണനകൾ മാറി'
Summary

Mammootty's tamil film OM character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com