Anna Ben new movie Special Arrangement
Entertainment

മിസ്റ്ററി ത്രില്ലറുമായി അന്ന ബെന്നും സം​ഗീത് പ്രതാപും; ചിത്രത്തിന് തുടക്കം

മിസ്റ്ററി ത്രില്ലർ ജോണറിൽ ആണ് ചിത്രമൊരുങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4, ഇന്ന് കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുന്ന ചിത്രം വിവേക് ആണ് സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലർ ജോണറിൽ ആണ് ചിത്രമൊരുങ്ങുന്നത്.

സംഗീത് പ്രതാപ്, അന്ന ബെൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രവിശങ്കർ ആണ് ഒരുക്കുന്നത്. സംവിധായകൻ വിവേകിനൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. സാങ്കേതിക രംഗത്തും മികച്ച പ്രതിഭകളാണ് ചിത്രത്തിനായി ഒന്നിക്കുന്നത്.

കലാസംവിധായകൻ എം ബാവ തന്റെ കരിയറിലെ 120- മത് ഫീച്ചർ ഫിലിം ഈ ചിത്രത്തിലൂടെയാണ് പൂർത്തിയാക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചെറിൻ പോൾ ഈ ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ ഛായാഗ്രാഹകനാകുന്നു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മെൽവിൻ ജോയ് വസ്ത്രാലങ്കാരവും അമൽ കുമാർ മേക്കപ്പും നിർവഹിക്കുന്നു.

ചിത്രത്തിന്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കുന്നത് ഡോൺ വിൻസെന്റ് ആണ്. സംഗീത സംവിധാനത്തിൽ പ്രമുഖ ഇൻഡിപെൻഡന്റ് സംഗീതജ്ഞരും ചിത്രത്തിൽ പങ്കുചേരും. ‘എക്കോ’ എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറായ ശ്രാവൺ സത്യയാണ് ഈ ചിത്രത്തിന്റെയും ആക്ഷൻ ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ് ആണ്.

റാം മിർചന്ദാനി, രാജേഷ് മേനോൻ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കളും അഭിനവ് മെഹ്രോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ മാസം പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പേര് ഉൾപ്പെടെ മറ്റ് അഭിനേതാക്കളെയും മറ്റു പ്രധാന സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പിആർ: പ്രതീഷ് ശേഖർ.

Anna Ben and Sangeeth Prathap upcoming movie updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍

വീട് തകർന്ന് അഞ്ചുപേർക്ക് പരിക്ക്; കിടപ്പുരോഗിയായ സഹോദരനും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു

മറ്റ് സ്ത്രീകളുമായി ബന്ധം; ഉറക്കത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 22കാരി; വിഡിയോ വൈറല്‍

മലക്കപ്പാറയിൽ വ്യൂ പോയിന്റിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

'ധമാക്കാ ഓഫര്‍ 25 കോടി സമ്മാനം'; മുന്നറിയിപ്പുമായി പൊലീസ്