'ആ സ്‌നേഹവും കരുതലും, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും'; വിവാദങ്ങള്‍ക്കിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി അന്‍സിബ

Ansiba Hassan and Mohanlal
Ansiba Hassan and Mohanlal
Updated on
2 min read

വിവാദങ്ങള്‍ക്കിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി അന്‍സിബ. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് അന്‍സിബ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 'ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആ സ്‌നേഹവും കരുതലും' എന്ന കുറിപ്പോടെയാണ് അന്‍സിബ ചിത്രം പങ്കുവച്ചത്.

നേരത്തെ അമ്മ സംഘടനയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ അന്‍സിബ പങ്കുവച്ചിരുന്നു. തന്നെ തേജോവധം ചെയ്തതിനെക്കുറിച്ചായിരുന്നു അന്‍സിബയുടെ കുറിപ്പ്. ഈ പോസ്റ്റില്‍ മഹാനടനെക്കുറിച്ചും അന്‍സിബ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ നടന്റെ പേര് പറഞ്ഞിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയ പല ചര്‍ച്ചകളിലേക്കും കടന്നു.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് അന്‍സിബ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മോഹന്‍ലാലിന്റെ പിന്തുണ തനിക്കുണ്ടെന്നും, താന്‍ പരാമര്‍ശിച്ച മഹാനടന്‍ മോഹന്‍ലാല്‍ അല്ലെന്നുമുള്ള സൂചനയാകാം അന്‍സിബ പോസ്റ്റിലൂടെ നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

അന്‍സിബ പോസ്റ്റ് ഇങ്ങനെയായിരുന്നു: 'എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.

ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസമായില്ല.

ലക്ഷങ്ങള്‍ ഒഴുക്കി പിആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്... അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.

Ansiba Hassan
Ansiba Hassan

ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതു കൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്. സ്‌നേഹത്തോടെ, അന്‍സിബ ഹസ്സന്‍'

Ansiba Hassan and Mohanlal
'നെഞ്ചില്‍ കഞ്ചബാണം...'; വേദിയില്‍ 66 കാരന്‍ പയ്യന്റെ പൂണ്ട് വിളയാട്ടം; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് മോഹന്‍ലാല്‍
Ansiba Hassan and Mohanlal
'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'
Ansiba Hassan and Mohanlal
'എഴുന്നേറ്റയുടൻ രണ്ട് ലിറ്റർ വെള്ളം കുടിക്കണം, ഇതിലൊന്നും ഒരു കാര്യവുമില്ല; ഓരോ ഡോക്ടർമാരും ഓരോന്നാണ് പറയുന്നത്'
Summary

Amid social media discussions Ansiba Hassan shares photo with Mohanlal. Says the love and care same the on screen and off screen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com