'നെഞ്ചില്‍ കഞ്ചബാണം...'; വേദിയില്‍ 66 കാരന്‍ പയ്യന്റെ പൂണ്ട് വിളയാട്ടം; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് മോഹന്‍ലാല്‍

മലയാള സിനിമയില്‍ നിന്നും വലിയൊരു താരനിര തന്നെ മോഹന്‍ലാലിനൊപ്പം ജര്‍മനിയിലുണ്ട്.
Mohanlal
Mohanlal
Updated on
1 min read

മലയാളി എവിടുണ്ടോ അവിടെയൊക്കെ മലയാള സിനിമയുമെത്തും. വിദേശത്തുള്ള മലയാളികള്‍ക്കായി താരങ്ങള്‍ ഷോകള്‍ നടത്തുന്നത് പതിവാണ്. മറ്റൊരു ഭാഷയിലും പതിവില്ലാത്ത വിധം, മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ തന്നെ അത്തരം ഷോകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യാറുണ്ട്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ നേതൃത്വത്തിലൊരു യൂറോപ്യന്‍ ട്രിപ്പ് നടക്കുകയാണിപ്പോള്‍.

ജര്‍മനിയിലാണ് താരങ്ങളുള്ളത്. ജര്‍മനിയില്‍ നടന്ന ഷോയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വിഡിയോകള്‍ സോഷ്ല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഗാന്ധര്‍വ്വത്തിലെ നെഞ്ചില്‍ കഞ്ചബാണം എന്ന പാട്ട് പാടുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. പാട്ട് പാടുന്നതിനൊപ്പം ചെറിയ ചുവടുവച്ച് സദസിനെ ഇളക്കി മറിക്കുന്നുണ്ട് മോഹന്‍ലാല്‍.

മറ്റൊരു വിഡിയോയില്‍ വേദിയില്‍ നൃത്തം ചെയ്യുകയാണ് മോഹന്‍ലാല്‍. നടനും കൊറിയോഗ്രാഫറുമായ റംസാനുമൊപ്പമാണ് മോഹന്‍ലാലിന്റെ ഡാന്‍സ്. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കുമായി റംസാനൊപ്പം പിടിക്കുകയാണ് ഈ വിഡിയോയില്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയാകെ നിറഞ്ഞാടുകയാണ് മോഹന്‍ലാല്‍.

മലയാള സിനിമയില്‍ നിന്നും വലിയൊരു താരനിര തന്നെ മോഹന്‍ലാലിനൊപ്പം ജര്‍മനിയിലുണ്ട്. മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദ സ്‌ക്രീന്‍ എന്നാണ് ഷോയുടെ പേര്. കെഎസ് ചിത്ര,ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍, സാനിയ അയപ്പന്‍, വിധു പ്രതാപ് തുടങ്ങിയവരും ഷോയിലുണ്ട്. നേരത്തെ യുഎസ്എയില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ഷോയും വൈറലായിരുന്നു.

Mohanlal
'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'
Mohanlal
'മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്; ജയറാം പണ്ടേ ഇത്തിരി പൊലിപ്പിച്ചേ പറയാറുള്ളൂ, അത് കേൾക്കാൻ നല്ല രസമാണ്'
Mohanlal
'മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവർ..! നമ്മൾ ഭാഗ്യം ചെയ്തവരാണ്'; വൈകാരിക കുറിപ്പുമായി അപ്പാനി ശരത്
Summary

Mohanlal sings and dances in the viral videos from his German tour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com