'മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവർ..! നമ്മൾ ഭാഗ്യം ചെയ്തവരാണ്'; വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

മെസ്സിയുടെയും റൊണാൾഡോയുടെയും മാജിക് നിമിഷങ്ങൾ എണ്ണിയിരുന്നവർ
Mohanlal, Sarath appani
Mohanlal, Sarath appaniഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

നടന്‍ മോഹൻലാലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ അപ്പാനി ശരത്. 'ഏട്ടൻ' എന്ന വാക്കിന് മലയാളത്തിൽ മോഹൻലാൽ എന്ന ഒരൊറ്റ അർഥമേ ഉള്ളൂ എന്ന് കുറിച്ചു കൊണ്ടാണ് താരം ആരാധനയും സ്നേഹവും പ്രകടിപ്പിച്ച കുറിപ്പ് പങ്കുവെച്ചത്. സച്ചിന്റെ ബാറ്റിങും, എആർ റഹ്മാന്റെ സംഗീതവും, മെസ്സി- റൊണാൾഡോ മാജിക് നിമിഷങ്ങളും ആസ്വദിക്കാൻ കഴിഞ്ഞ തലമുറയെപ്പോലെ തന്നെ ഭാഗ്യം ചെയ്തവരാണ് മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവരെന്ന് ശരത് കുറിച്ചു.

മോഹന്‍ലാലിനൊപ്പം സിനിമയിൽ അഭിനയിക്കുകയും താരത്തെ പലതവണ നേരിൽ കാണുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ വീണ്ടും കാണുന്ന ഓരോ നിമിഷവും തനിക്ക് വലിയ ആവേശമാണെന്ന് ശരത് പറയുന്നു. "എന്റെ ലാലേട്ടൻ..! നമ്മൾ പല കാര്യങ്ങൾ കൊണ്ടും ഭാഗ്യം ചെയ്തവരാണ്… സച്ചിന്റെ ബാറ്റിംഗ് ലൈവ് കാണാൻ കഴിഞ്ഞവർ,

എആർ റഹ്മാന്റെ മാസ്റ്റർപീസുകൾ കാസറ്റിൽ കേൾക്കാൻ കഴിഞ്ഞവർ, മെസ്സിയുടെയും റൊണാൾഡോയുടെയും മാജിക് നിമിഷങ്ങൾ എണ്ണിയിരുന്നവർ… മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവർ..!! പലവട്ടം കണ്ടിട്ടുണ്ടെങ്കിലും, ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, നേരിൽ കാണുന്ന ഓരോ നിമിഷത്തിലും ഉള്ളം കൈ വിറക്കാൻ തുടങ്ങും…

ശ്വാസം മൂക്കിൻതുമ്പിൽ വന്ന് തങ്ങിനിൽക്കും…മുന്നിൽ നിൽക്കുന്നത് തിരശീലകളെ തീപിടിപ്പിച്ച ഒരു പ്രതിഭയാണ്… ഇരട്ടിക്കും അതിനിരട്ടിക്കും കാശ് കൊടുത്ത് ടിക്കറ്റ് എടുക്കാൻ എന്നിൽ ആവേശം നിറച്ച പ്രതിഭാസമാണ്… മലയാളത്തിന്റെ മഹാനടനാണ്..!! നന്ദി ലാലേട്ടാ,

സ്നേഹത്തിന്… ചേർത്ത് പിടിക്കലുകൾക്ക്… “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്…നന്ദി… മലയാളത്തിന്റെ ഏട്ടനായി തുടരുന്നതിന്..!"- അപ്പാനി ശരത് കുറിച്ചു. അനന്തൻകാട് ആണ് അപ്പാനി ശരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.

Mohanlal, Sarath appani
സോഷ്യൽ മീഡിയ ലോകത്തെ റീൽസ് രാജാക്കന്മാർ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ'; റിലീസ് തീയതി പുറത്ത്
Mohanlal, Sarath appani
'മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു; ജനപ്രതിനിധിയും കൂട്ടുനിന്നു'
Mohanlal, Sarath appani
നിമിഷ സജയൻ- കരുണാസ് സജീവ് പാഴൂർ ചിത്രം; 'എന്ന വിലൈ' ഫസ്റ്റ് ലുക്ക് പുറത്ത്
Summary

Sarath appani talks about Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com