അന്ന ബെൻ, ഫഹദ് ഫാസിൽ എക്സ്പ്രസ്, ഫെയ്സ്ബുക്ക്
Entertainment

'ആ ദിവസം സെറ്റിൽ ആരും എന്നോട് മിണ്ടിയില്ല; ഫഹദ് ദേഷ്യപ്പെട്ടപ്പോൾ തിരിച്ച് ഞാനും അങ്ങനെ ചെയ്തു'

ഫഹദിന്റെ എനർജി കാരണമാണ് തനിക്കും അങ്ങനെ അഭിനയിക്കാൻ കഴിഞ്ഞതെന്ന് അന്ന പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയെത്തി മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അന്ന ബെൻ. മലയാളവും കടന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും അന്നയിപ്പോൾ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്സിൽ ബേബി മോൾ എന്ന കഥാപാത്രമായാണ് അന്നയെത്തിയത്. ഫഹദിനൊപ്പമുള്ള അന്നയുടെ കോമ്പിനേഷൻ രം​ഗങ്ങളും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദിനൊപ്പമുള്ള രം​ഗത്തേക്കുറിച്ച് പറയുകയാണ് അന്ന.

ഫഹദിന്റെ എനർജി കാരണമാണ് തനിക്കും അങ്ങനെ അഭിനയിക്കാൻ കഴിഞ്ഞതെന്ന് അന്ന പറയുന്നു. അതോടൊപ്പം ആരുമായും പെട്ടെന്ന് കെമിസ്ട്രിയുണ്ടാക്കുന്ന ആളാണ് ഫഹദെന്നും നടി കൂട്ടിച്ചേർത്തു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു നടി. "ഞാൻ ഒരു പുതുമുഖം ആയതുകൊണ്ട് തന്നെ എന്നെ ഒരുപാട് സമ്മർദത്തിലാക്കാൻ അവർക്ക് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവസാന ഭാ​ഗത്തേക്ക് ആണ് ആ രം​ഗം വച്ചിരുന്നത്.

എനിക്കിപ്പോഴും ഓർമയുണ്ട്, ആ ദിവസം സെറ്റിലാകെ നിശബ്ദതയായിരുന്നു. ഞാൻ സെറ്റിലേക്ക് വന്നപ്പോൾ ആരും എന്നോട് മിണ്ടിയില്ല. ഇന്ന് ഒരു പ്രധാനപ്പെട്ട ദിവസമാണെന്ന് അവരെന്നോട് പറഞ്ഞു. പിന്നെ, ശ്യാമേട്ടൻ (ശ്യാം പുഷ്കരൻ) വിളിച്ചിട്ട് പറഞ്ഞു, ഇന്ന് നീ നിന്റെ അളിയനുമായി തർക്കിക്കുന്ന രം​ഗമാണ് ചെയ്യുന്നതെന്ന്.

ആ സീൻ ചെയ്യുമ്പോൾ ഫഫയുമായി എനിക്ക് നല്ലൊരു ബന്ധമുണ്ടായിരുന്നു. വളരെ അവിശ്വസനീയനായ ഒരു അഭിനേതാവാണ് അദ്ദേഹം. ആരുമായും അദ്ദേഹം പെട്ടെന്ന് ഒരു കെമിസ്ട്രിയുണ്ടാക്കും. അതുകൊണ്ട് തന്നെ ഞാൻ പെട്ടെന്ന് കംഫർട്ടബിൾ ആയി. ശരിക്കും അദ്ദേഹത്തിന്റെ എനർജിയാണ് എന്റെ കഥാപാത്രത്തിലും കാണാൻ കഴിയുന്നത്. അദ്ദേഹം അങ്ങനെയായതു കൊണ്ട് എനിക്കും തിരിച്ച് അതുപോലെ ചെയ്യാനായി. അദ്ദേഹം ദേഷ്യപ്പെട്ടപ്പോൾ ഞാനും തിരിച്ച് അങ്ങനെ ചെയ്തു. അത് വളരെ രസകരമായിരുന്നു".- അന്ന പറഞ്ഞു.

കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ പറഞ്ഞത്. മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രം 2019 ലാണ് പുറത്തിറങ്ങിയത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ്‌ ഭാസി, ​ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഫഹദ്, നസ്രിയ, ശ്യാം പുഷ്ക്കർ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

SCROLL FOR NEXT