ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഒരിക്കലും ഈ ചിത്രം നിന്നുപോകരുത്, കാരവനിലേക്ക് വിളിച്ച് സുരേഷേട്ടൻ 25 ലക്ഷം രൂപ തന്നു'; അനൂപ് മേനോൻ

സാമ്പത്തിക പ്രശ്നത്തെ തുടർന്ന് സിനിമ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ സുരേഷ് ​ഗോപിയാണ് പണം തന്ന് സഹായിച്ചത്

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപിക്കൊപ്പം അനൂപ് മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ദി ഡോൾഫിൻസ്. 2014ൽ റിലീസ് ചെയ്ത ചിത്രത്തിൽ പനയമുട്ടം സുര എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് അനൂപ് മേനോൻ. സാമ്പത്തിക പ്രശ്നത്തെ തുടർന്ന് സിനിമ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ സുരേഷ് ​ഗോപിയാണ് പണം തന്ന് സഹായിച്ചത് എന്നാണ് അനൂപ് മേനോൻ പറഞ്ഞത്. 

"ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാൾ അദ്ദേഹം"- അനൂപ് മേനോൻ പറഞ്ഞു. 

നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ശശി തരൂരിനെ പോലെയൊക്കെയുള്ള എല്ലാവരും ബഹുമാനിക്കുന്നൊരു പൊളിറ്റിഷൻ ആകുമായിരുന്നു എന്നും അനൂപ് മേനോൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ് ​ഗോപിയെക്കുറിച്ച് വാചാലനായത്. ജോഷി സംവിധാനം ചെയ്ത പാപ്പനിലൂടെ സിനിമയിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുരേൽ ​ഗോപി. സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പൻ ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക കീഴടങ്ങും വരെ യുദ്ധം തുടരും'; ട്രംപിനെ തള്ളി ഇറാന്‍

'ശരിക്കും പന്ത് ഓപ്പണര്‍ ആണോ? എന്ത് കാര്യത്തിനാണ് ഇമ്മാതിരി ഏര്‍പ്പാടൊക്കെ, ടീമില്‍ ടെന്‍ഷന്‍ കയറ്റി അല്ലാതെന്ത്'

കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന, ജനനായകൻ തടഞ്ഞത് രാഷ്ട്രീയ പകപോക്കൽ; തുറന്നടിച്ച് വിജയ്

പിണറായിയെ ഇളക്കി മറിച്ച് സുരേഷ് ഗോപിയുടെ റോഡ് ഷോ; ആവേശത്തില്‍ പ്രവര്‍ത്തകര്‍

'ഒരു നീലിയെ തീർക്കാൻ മറ്റൊരു നീലി! 'ബാഹുബലി'ക്ക് ശേഷമുള്ള അനുഷ്കയുടെ കിടിലൻ എൻട്രി'; ചർച്ചയായി നടി

SCROLL FOR NEXT