Anoop Menon വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ

കുറച്ചു കൂടി വൃത്തിയാക്കി കഴിഞ്ഞാൽ പാരീസ് പോലെ ഇരിക്കും കൊൽക്കത്ത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അനൂപ് മേനോൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ചിരം'. 80 കളിലെ പ്രണയമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊൽക്കത്തയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഇപ്പോഴിതാ കൊൽക്കത്തയിൽ പോയതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അനൂപ്. ചിരത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആദ്യം കൊൽക്കത്തയിലെത്തുന്നതെന്നും എന്നാൽ പിന്നീട് താൻ പലപ്പോഴായി അവിടെ പോയിട്ടുണ്ടെന്നും പറയുകയാണ് അനൂപ് മേനോൻ.

സുജിത് ഭക്തന്റെ പോഡ്കാസ്റ്റിലാണ് തന്റെ അനുഭവം നടൻ പങ്കുവച്ചത്. "ഇത്രയധികം യാത്ര ചെയ്തിട്ടുണ്ടെങ്കിലും കൊൽക്കത്തയിൽ ഞാനാദ്യമായി പോകുന്നത് അപ്പോഴാണ്. പക്ഷേ പിന്നെയും ഞാൻ അവിടേക്ക് പോയി. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വീണ്ടും വീണ്ടും ഞാൻ കൊൽക്കത്തയിലേക്ക് പോയി. നമ്മളെ വളരെയധികം മോഹിപ്പിക്കുന്ന ഒരു ​ന​ഗരമാണത്. നമ്മൾ 'സിറ്റി ഓഫ് ജോയ്' വായിച്ചിട്ടുണ്ട്.

'ദ് കൽകട്ട ക്രോമസോം' വായിച്ചിട്ടുണ്ട്. പുസ്തകങ്ങൾ‌ മാത്രമേ നമ്മൾ വായിച്ചിട്ടുള്ളൂ. ടാ​ഗോറിന്റെ കൊൽക്കത്ത നമുക്കറിയാം. അല്ലെങ്കിൽ സത്യജിത് റേയുടെ അറിയാം. സത്യജിത് റേയുടെ വീട്ടിൽ എനിക്ക് പോകാൻ പറ്റി. 'ചാരുലത'യിലും 'അപ്പു സൻസാറി'ലുമൊക്കെ കണ്ടിട്ടുള്ള, ഉള്ളിലുള്ള പശ്ചിമ ബം​ഗാൾ ഉണ്ടല്ലോ. അത് നമ്മളെ തകർത്തു കളയും.

ഭോൽപൂർ എന്നൊരു സ്ഥലത്ത് ഞാൻ പോകുമ്പോൾ, അവിടുത്തെ ഒരു കർഷകന് ഒരു ദിവസം ലഭിക്കുന്ന ശമ്പളം എന്ന് പറയുന്നത് 50 രൂപയാണ്. 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്. ഇതൊക്കെ നമ്മൾ കാണുമ്പോൾ, അല്ലെങ്കിൽ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ നമ്മൾ നേരിൽ കാണുമ്പോൾ‌ ഇവിടെ നമ്മൾ വന്നിരുന്നിട്ട്, അടുത്ത സിനിമ ഇങ്ങനെ ചെയ്യണം അല്ലെങ്കിൽ ആ പടം നന്നായില്ല ഈ പടം നന്നായി എന്നൊന്നും പറയുന്നതിൽ ഒരു കാര്യവുമില്ല. അത് തീർത്തും വ്യർഥമാണ്.

ഈ തിരിച്ചറിവൊക്കെ നമുക്ക് എല്ലാ കാലത്തുമുണ്ട്, എല്ലാ നേരത്തുമുണ്ട്. പക്ഷേ, വളരെ പരുക്കൻ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവർ അതുപോലെ ക്ഷാമം പോലെയുള്ള സാഹചര്യങ്ങളിലൂടെയാണ് ഇവർ കടന്നു പോകുന്നത്. കുടിക്കാൻ വെള്ളമില്ല, അതായത് ശുദ്ധ ജലമില്ല. വീട് എന്ന് പറയുന്നത് ഒരു മേൽക്കൂരയുടെ പേരിനുള്ള ഒരു രൂപം മാത്രമാണ്.

അങ്ങനെയൊക്കെയുള്ള സ്ഥലങ്ങൾ. ഒരുപാട് ബ്രിട്ടീഷ് ആർക്കിടെക്ചർ ഒക്കെ കാണാം. കുറച്ചു കൂടി വൃത്തിയാക്കി കഴിഞ്ഞാൽ പാരീസ് പോലെ ഇരിക്കും. കൊൽക്കത്ത എന്ന് പറയുന്നത് അങ്ങേയറ്റം രണ്ട് വ്യത്യസ്തകളുള്ള സ്ഥലമാണ്. ചൗരിംഗിയിലൊക്കെ പോയിക്കഴിഞ്ഞാൽ പാരീസിലെ പോലുള്ള അപ്പാർട്ട്മെന്റുകളൊക്കെ കാണാം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

നേരെ ഹൗറയിലേക്ക് ചെന്നാൽ എട്ട് മീറ്ററിൽ പത്ത് പേര് കിടക്കുന്ന ചോൾസു (മുറികൾ) കളുണ്ട്. വല്ലാത്തൊരു വൈരുദ്ധ്യമാണ് കൊൽക്കത്ത എന്ന് പറയുന്നത്. അതേസമയം, സാഹിത്യത്തിലും, കഥകളിലും ഭാവനയിലും അവരുടെ ജീവിത മൂല്യങ്ങളിലും കാഴ്ചപ്പാടുകളിലുമൊക്കെ അവർ വളരെ സമ്പന്നരാണ്". - അനൂപ് മേനോൻ പറഞ്ഞു.

Anoop Menon opens up about Kolkata experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

പേരയ്ക്കയും പണി തരും, കഴിക്കാൻ പാടില്ലാത്തവർ

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി