Anoop Menon വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കുറേ അഭിമുഖങ്ങൾ കൊടുത്തെന്ന് കരുതി ആരെങ്കിലും സിനിമ കയറി കാണുമോ ? പ്രൊമോഷൻ കൊണ്ട് സിനിമ വർക്കാകില്ല'; അനൂപ് മേനോൻ

ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയൊരു ചാനലിന് അഭിമുഖം കൊടുക്കുന്നതാണോ പ്രൊമോഷൻ.

സമകാലിക മലയാളം ഡെസ്ക്

നടൻ ബിജു മേനോൻ സിനിമകളുടെ പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ ആരോപണം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് സിനിമാ രം​ഗത്തു നിന്നുള്ളവർ ഉൾപ്പെടെ എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് നടൻ അനൂപ് മേനോൻ. 'തനിനിറം' എന്ന സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു അനൂപ് മേനോന്റെ പ്രതികരണം.

ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയ ചാനലുകൾക്ക് നൽകുന്നതാണോ പ്രൊമോഷൻ എന്ന് അനൂപ് മേനോൻ ചോ​ദിച്ചു. "എന്താണ് പ്രൊമോഷൻ ?. ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയൊരു ചാനലിന് അഭിമുഖം കൊടുക്കുന്നതാണോ പ്രൊമോഷൻ. അതാണെങ്കിൽ എനിക്കൊരു ഉത്തരമുണ്ട്. അങ്ങനെ ആണെങ്കിൽ ഇവിടുത്തെ പല സിനിമകൾക്കും ആദ്യദിവസം മുഴുവൻ ആളുകളും വരണമല്ലോ.

ഓൺലൈൻ ഇന്റർവ്യൂകളിൽ പ്ര​ഗത്ഭരായ പല നടന്മാരുടെയും സിനിമകൾ ഇത്തരത്തിൽ ആദ്യത്തെ ദിവസം നിറയണമല്ലോ. അപ്പോൾ അതല്ല. അതുകൊണ്ട് ആ പ്രൊമോഷൻ കൊണ്ട് ഒരു സിനിമ വർക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമകൾ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണ്.

സിനിമകളുടെ റിലീസിന് ശേഷം പ്രൊമോഷൻ പരിപാടികൾ തുടങ്ങണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റിലീസ് ചെയ്തതിന്റെ അന്ന് വൈകുന്നേരം. സിനിമ ഇറങ്ങുന്നുവെന്ന് പറയാൻ വേണ്ടി ഒരുപാട് പേരുടെ സമയം കളയണോ ?. നിങ്ങളെ എല്ലാവരെയും വിളിച്ചു കൂട്ടി വട്ടത്തിലിരുന്ന് സമയം മെനക്കെടുത്തേണ്ട ആവശ്യമുണ്ടോ ?.

കുറേ അഭിമുഖങ്ങൾ കൊടുത്തെന്ന് കരുതി ആളുകൾ സിനിമ കാണുമോ ?. ആ പടം കാണണമോ എന്ന് ആളുകൾ ആദ്യം തീരുമാനിക്കുന്നത് ട്രെയിലർ കണ്ടിട്ടാണ്. ആ ട്രെയിലറാണ് പ്രൊമോട്ട് ചെയ്യേണ്ടത്. ഇങ്ങനെ വന്നിരുന്ന് വർത്തമാനം പറയുമ്പോൾ ഓൺലൈൻകാർക്ക് കണ്ടന്റ് കിട്ടും. ഇതാണോ ശരിക്കുമുള്ള പ്രൊമോഷൻ, അല്ല.

ഒരു ട്രെയിലർ ഇറങ്ങിയാൽ അത് പരമാവധി ആളുകളിലേക്ക് എത്തിക്കുകയെന്നതാണ് പ്രധാനം. ഒപ്പം പോസ്റ്ററുകളും നിറയണം. പല നിർമാതാക്കളും പോസ്റ്ററുകൾ അടിക്കുന്നുണ്ടെങ്കിലും അവ കൃത്യമായി ഒട്ടിക്കപ്പെടുന്നില്ല. വിതരണ ഓഫീസുകളിൽ പോസ്റ്ററുകൾ കെട്ടിക്കിടക്കുന്നു. ആയിരം പോസ്റ്റർ കൊടുക്കുമ്പോൾ പരമാവധി 200 പോസ്റ്ററുകൾ മാത്രമാണ് മതിലിൽ കാണുന്നത്.

അഭിനേതാക്കൾ എന്ന നിലയിൽ ആദ്യം എ​ഗ്രിമെന്റിൽ ഒപ്പിടുമ്പോൾ പ്രൊമോഷന് വരണം എന്നുള്ളതുണ്ട്. അതേസമയം, ഏത് സമയത്താണ് പ്രൊമോഷൻ വേണ്ടതെന്ന് പറയുന്നില്ല. പത്ത് ദിവസം മാത്രം അനുമതിയുള്ളൊരു ലൊക്കേഷൻ ഉപേക്ഷിച്ച് വരാൻ നടന് കഴിയില്ല. അയാളവിടെ വേണ്ടേ ?. ലക്ഷങ്ങൾ മുടക്കുന്ന നിർമാതാവ് അയാളെ വിട്ടയക്കില്ലല്ലോ".- അനൂപ് മേനോൻ പറഞ്ഞു.

Cinema News: Actor Anoop Menon talks about movie promotions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമാകും; സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

സിനിമ ടിക്കറ്റ് വില വർധന അംഗീകരിക്കില്ലെന്ന് ഫിലിം ചേംബര്‍, സർക്കാരിന് കത്ത് നൽകി

'സ്വര്‍ണക്കൊള്ള വിവാദത്തോടെ സ്‌പോണ്‍സര്‍മാര്‍ പിന്മാറി, അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല'; ബോര്‍ഡിന് 3.40 കോടിയുടെ കടം

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല വിഴുങ്ങി; മലപ്പുറത്ത് യുവതി പിടിയില്‍

പണിമുടക്ക് തുടങ്ങി, അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, സഞ്ജു കളത്തിലിറങ്ങും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT