Ansiba Hassan 
Entertainment

'പാക്കിസ്ഥാനിലേക്ക് പോ കമന്റുകള്‍, അത് കേള്‍ക്കുമ്പോഴുള്ള വേദന ആലോചിച്ചിട്ടുണ്ടോ?': അന്‍സിബ

ഞാനത് പറഞ്ഞത് മുസ്ലിം ആയതു കൊണ്ടാണെന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വം രാജിവച്ചു കൊണ്ട് നടി അന്‍സിബ നടത്തിയ തുറന്ന് പറച്ചിലുകള്‍ വലിയ വിവാദമായിരുന്നു. അമ്മയുടെ പരിപാടി ഒരു ക്ഷേത്രം സ്‌പോണ്‍സര്‍ ചെയ്യാനുള്ള നീക്കമുണ്ടായിരുന്നുവെന്നും അന്‍സിബ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ഇപ്പോഴിതാ വിശദീകരണം നല്‍കിയിരിക്കുകയാണ് അന്‍സിബ.

മത സ്ഥാപനങ്ങളുടെ പണം അമ്മയ്ക്ക് വേണ്ടതില്ലെന്നും ആ പണം അവിടെ വരുന്ന ഭക്തര്‍ക്കുള്ളതാണെന്നുമാണ് അന്‍സിബ പറയുന്നത്. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍സി മനസ് തുറന്നത്. പാക്കിസ്ഥാനിലേക്ക് പോ എന്ന കമന്റുകളെക്കുറിച്ചും അന്‍സിബ സംസാരിക്കുന്നുണ്ട്.

''മത സ്ഥാപനത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കരുതെന്ന് ഞാന്‍ പറയാന്‍ കാരണം ആ മത സ്ഥാപനത്തിന്റെ പണം അവിടെ വരുന്ന ഭക്തര്‍ക്കുള്ളതാണ്. അത് ഏത് മത സ്ഥാപനം ആണെങ്കിലും, ചലച്ചിത്ര മേഖലയ്ക്ക് സംഭവാന ചെയ്യാനുള്ളതല്ല ആ പണം. അത് വാങ്ങിക്കാനും പറ്റില്ല'' എന്നാണ് അന്‍സിബ പറയുന്നത്.

''ഞാനത് പറഞ്ഞത് മുസ്ലിം ആയതു കൊണ്ടാണെന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ടാകും. ഞാനൊരു ഇന്ത്യന്‍ പൗരയാണ്. ചിലയിടത്ത് കാണാറുള്ള കമന്റാണ് പാക്കിസ്ഥാനിലേക്ക് പോകൂവെന്നത്. ഇത് കേള്‍ക്കുമ്പോഴുള്ള വേദന ആലോചിച്ചിട്ടുണ്ടോ. ചിലരത് അവഗണിക്കും. ഞാനും അത് അവഗണിക്കാറുണ്ടെങ്കിലും, എന്തിന് അത് എന്നോട് പറയുന്നു? എന്നൊരു ചോദ്യമുണ്ട്.'' എന്നും താരം പറയുന്നു.

''അത് ഭയങ്കര വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യക്കാരാണ്. ഒരാളോട് മാത്രം പെട്ടെന്ന് ആ ചോദ്യം ചോദിക്കുമ്പോള്‍ ഒരാളെ മാത്രം എടുത്ത് അപ്പുറത്തിട്ടത് പോലെ തോന്നും. അത് വിഷമമുണ്ടാക്കും. അതൊന്നും ചിന്തിക്കാതെ ജീവിക്കുന്ന സ്ഥലമാണ് കേരളം. അങ്ങനെയുള്ള സ്ഥലത്തു നിന്നും അത്തരമൊരു അനുഭവം ഉണ്ടാകുമ്പോള്‍ വേദനിക്കും. ഇനിയാര്‍ക്കും അതുണ്ടാകരുത്. അതിനാലാണ് ഞാനത് പറഞ്ഞത്.'' എന്നും അന്‍സിബ പറയുന്നു.

Ansiba about Go To Pakistan comments. Says AMMA doesn't need sponsership from religious institutes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

Today's Rashi Phalam September 28| അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും, കാത്തിരുന്ന സർക്കാർ രേഖ ലഭിക്കും

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു