Antappante Athbudha Pravarthikal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

വിപിൻ ആറ്റ്‌ലിയുടെ 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ'; ട്രെയ്‌ലർ പുറത്ത്

കോമഡി ഫാന്റസി ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ഹോംലി മീൽസ്’, ‘ബെൻ’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കൽ ചെയർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ "എന്ന കോമഡി ഫാന്റസി ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി. സ്വതന്ത്രമായ അവതരണശൈലി രചനയിലും സംവിധാനത്തിലും പുതുമയോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച് ശ്രദ്ധേയനായ വിപിൻ ആറ്റ്ലിയുടെ ഈ ചിത്രം ജൂലൈ 17ന് പ്രദർശനത്തിനെത്തുന്നു.

കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും (Central Board of Film Certification) A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. വിപിൻ ആറ്റ്ലി, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ,

ട്വിങ്കിൾ ജോബി,മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ,ഗാനരചന-വിപിൻ ആറ്റ്ലി, സെന്തിൽ കുമാർ, ഗോവിന്ദ് രാജ്, ദീപക് ശങ്കർ,എഡിറ്റർ-രാജേഷ് കോടോത്ത്,

ഗോപകുമാർ നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഡിസൈനർ-മോസപ്പൻ,കല-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-രാജേഷ് നെടുങ്കണ്ടം,കോസ്റ്റ്യൂംസ്-സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ,നീതു മാത്യു,യൂജിൻ ഐസക്, ഓഡിയോഗ്രാഫി-മനോജ് മാത്യു, ഡിഐ-അഖിൽ പ്രസാദ്,സ്റ്റിൽസ്-ലിനു എബ്രഹാം കുര്യൻ, പരസ്യകല-ആർട്ടോ കാർപ്പസ്, പി ആർ ഒ- എ എസ് ദിനേശ്.

Antappante Athbudha Pravarthikal trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍ എഫ്‌ഐആര്‍ വിരല്‍ത്തുമ്പില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക

Weekly horoscope (August 23- August 29, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ