വീഡിയോ ദൃശ്യം 
Entertainment

തളിപ്പറമ്പ് ചന്തയിൽ മീൻ കുട്ട ചുമന്ന് ഹരിശ്രീ അശോകൻ; വിഡിയോ വൈറൽ

ഒരു കുട്ട നിറയെ മീനുമായി ചന്തയിലേക്ക് നടന്നു വരുന്ന ഹരിശ്രീ അശോകനെയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ഹരിശ്രീ അശോകൻ. എന്നാൽ അടുത്തിടെയായി ഹരിശ്രീ അശോകന്റെ കഥാപാത്രങ്ങൾ മലയാളികളുടെ മനസിൽ നോവു പടർത്തുകയാണ്. മിന്നൽ മുരളിയിലെ അദ്ദേഹത്തിന്റെ കഥാപാത്രവും ഇത്തരത്തിലുള്ളതായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹരിശ്രീ അശോകന്റെ പുതിയ വിഡിയോ ആണ്. ചന്തയിൽ മീൻ കുട്ട ചുമക്കുന്ന താരത്തെയാണ് വിഡിയോയിൽ കാണുന്നത്. 

തളിപ്പറമ്പ് ചന്തയിൽ നിന്നുള്ള ദൃശ്യം

തളിപ്പറമ്പ് ചന്തയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഒരു കുട്ട നിറയെ മീനുമായി ചന്തയിലേക്ക് നടന്നു വരുന്ന ഹരിശ്രീ അശോകനെയാണ് വിഡിയോയിൽ കാണുന്നത്. കച്ചവടക്കാർക്ക് പെട്ടി നൽകിയ ശേഷം പണം വാങ്ങി മടങ്ങുന്നതും കാണാം. ഹരിശ്രീ അശോകൻ നായകനായെത്തുന്ന അന്ത്രുമാൻ എന്ന സിനിമയുടെ ചിത്രീകരണമാണിതെന്നാണ് സൂചനകൾ. 

കയ്യടി നേടി മിന്നൽ മുരളിയിലെ ദാസൻ

ശിവകുമാർ കാങ്കോലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.സിനിമയിലെ ചന്തയിലെ തൊഴിലാളിയായാണ് താരം എത്തുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ദൃശ്യങ്ങൾ. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയിൽ ദാസൻ എന്ന കഥാപാത്രമായാണ് ഹരിശ്രീ അശോകൻ എത്തിയത്. കഷ്ടപ്പാടുകൾക്ക് നടുവിൽ നിൽക്കുന്ന നിസ്സഹായനായ ദാസനായുള്ള ഹരിശ്രീ അശോകന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും