Mammootty health condition ഫെയ്സ്ബുക്ക്
Entertainment

'നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ഞാന്‍ നില്‍ക്കുന്നു; ദൈവമേ നന്ദി... നന്ദി...'; മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; സന്തോഷം പങ്കിട്ട് പ്രിയപ്പെട്ടവര്‍

പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമം

സമകാലിക മലയാളം ഡെസ്ക്

പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമം. മമ്മൂട്ടി തിരിച്ചുവരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു മലയാളത്തിന്റെ മെഗാതാരം. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ടെസ്റ്റുകളുടെ ഫലം പുറത്ത് വന്നത്. അധികം വൈകാതെ താരം ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തും.

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതോടെ ആശ്വാസവും സന്തോഷവുമൊക്കെ പങ്കിടുകയാണ് അദ്ദേഹവുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍. 'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി' എന്നാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ ജോര്‍ജ് കുറിച്ചത്.

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി എന്നായിരുന്നു നിര്‍മാതാവും മമ്മൂട്ടിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിയ്ക്കുന്ന ആളുമായ ആന്റോ ജോസഫ് കുറിച്ചത്. കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഫലം നല്‍കി നായകന്‍ വരുന്നു എന്ന് മമ്മൂട്ടിയുടെ കോസ്റ്റിയും ഡിസൈനറായ അഭിജിത്ത് സിയും കുറിക്കുന്നുണ്ട്. എല്ലാം ഓക്കെയാണെന്ന് രമേശ് പിഷാരടിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരുടെ ഈ വാക്കുകള്‍ ആരാധകര്‍ക്കും ആവേശം പകരുകയാണ്. സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരാണ് പ്രതികരണങ്ങളുമായി ഈ പോസ്റ്റുകളുടെ താഴെയെത്തുന്നത്. മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷം പങ്കിടുകയാണ്. അദ്ദേഹം സിനിമാസെറ്റിലേക്കും ബിഗ് സ്‌ക്രീനിലേക്കും തിരിച്ചുവരുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടി സെപ്തംബര്‍ ആദ്യത്തോടെ തന്നെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാകും തിരിച്ചുവരവ്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം വലിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ സഹോദരീപുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍ അറിയിച്ചിരുന്നു.

Anto Joseph and George S gives updation on Mammootty's health. both are happy to share that he is alright and soon will be back on sets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT