Pranav Mohanlal, Antony Perumbavoor, Ashish Joe Antony 
Entertainment

പ്രണവ് നായകനും ആശിഷ് വില്ലനായുമായൊരു സിനിമ വേണമെന്ന് ഞാന്‍; പ്രണവ് തിരുത്തും, ഞാന്‍ വില്ലനും ആശിഷ് നായകനും: ആന്റണി പെരുമ്പാവൂര്‍

പ്രണവ് തിരിച്ചു പറയും. ചേട്ടന്‍ പ്ലാന്‍ ചെയ്‌തോ ഞാന്‍ വില്ലന്‍, ആശിഷ് ഹീറോ ആവട്ടെ!

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രമാണ് തുടക്കം. ഈ തുടക്കം പക്ഷെ വിസ്മയയുടേത് മാത്രമല്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടേത് കൂടിയാണ്. ആദ്യ ഷോയ്ക്ക് ശേഷം വരുന്ന പ്രതികരണങ്ങളിലെല്ലാം പ്രേക്ഷകര്‍ ആശിഷിന്റെ പ്രകടനത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. വില്ലന്‍ റോളില്‍ ആശിഷ് തകര്‍ത്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ആശിഷിനെക്കുറിച്ചുള്ള തന്റെ സിനിമാ മോഹങ്ങള്‍ തുറന്നു പറയുകയാണ് തുടക്കത്തിന്റെ നിര്‍മാതാവ് കൂടിയായ പിതാവ് ആന്റണി പെരുമ്പാവൂര്‍. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തിലാണ് ആന്റണി മനസ് തുറന്നത്. പ്രണവ് മോഹന്‍ലാലിനേയും ആശിഷിനേയും വച്ചൊരു സിനിമ തന്റെ മോഹമാണെന്നാണ് ആന്റണി പറയുന്നത്. ആ വാക്കുകളിലേക്ക്:

''ഞാനെന്റെ ഇഷ്ടങ്ങളൊക്കെ പറയുന്ന സമയത്ത് അത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്ന ആളാണ് ആശിഷ്. സ്വാഭാവികമായും പ്രണവിനൊപ്പം ആശിഷ് ഒരു സിനിമയില്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അപ്പു സിനിമയില്‍ അഭിനയിച്ച ശേഷം ഞങ്ങള്‍ തമ്മിലുണ്ടായ പല സംഭാഷണങ്ങളിലും ഞാന്‍ ആ കാര്യം പറഞ്ഞിരുന്നു. പ്രണവ് ഒരു ഹീറോയും ആശിഷ് വില്ലനായും നമുക്കൊരു പടം ചെയ്യണമെന്ന്. അപ്പോള്‍ പ്രണവ് തിരിച്ചു പറയും. ചേട്ടന്‍ പ്ലാന്‍ ചെയ്‌തോ ഞാന്‍ വില്ലന്‍, ആശിഷ് ഹീറോ ആവട്ടെ എന്ന രീതിയില്‍.

എന്നെ അത്ഭുതപ്പെടുത്തിയത് മായ സിനിമയിലേക്ക് വരുന്നതാണ്. വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനത് സീരിയസായി എടുത്തിരുന്നില്ല. ചേച്ചി ഇതേക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. പിന്നെ ജൂഡ് വിളിച്ച് സംസാരിച്ചപ്പോഴാണ് സീരിയസാണെന്ന് മനസിലാക്കുന്നത്. അപ്പോളും ആശിഷിനെ ആ സിനിമയിലേക്ക് ആലോചിച്ചിരുന്നില്ല.

സബ്‌ജെക്ട് ചർച്ച ചെയ്തു കൊണ്ടിരിക്കെ അതിലൊരു വേഷം ആശിഷിന് കൊടുത്താല്‍ നന്നാകുമെന്ന് തോന്നി. ചേട്ടാ മനസിലുണ്ട്, സംസാരിക്കാന്‍ ഇരിക്കുകയായിരുന്നുവെന്ന് ജൂഡ് പറഞ്ഞു. ചേച്ചിയും ലാല്‍ സാറുമൊക്കെയായി സംസാരിച്ച ശേഷമാണ് ആശിഷ് ഈ സിനിമയിലേക്ക് വരുന്നത്. ഒരു സിനിമയില്‍ ആശിഷിനെ അഭിനയിപ്പിക്കണം എന്ന് മനസില്‍ ആഗ്രഹമുണ്ടായിരുന്നു. അത് എവിടേയും സംസാരിച്ചിട്ടില്ല.

ഇത് ചെറിയ കാര്യമല്ല. എന്നെ സംബന്ധിച്ചും എന്റെ കുടുംബത്തെ സംബന്ധിച്ചും ഇത് വലിയൊരു കാര്യമാണ്. കാരണം മോഹന്‍ലാല്‍ സാറിന്റെ മകള്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നു. അതേ സ്ഥലത്ത് വച്ച് അദ്ദേഹം എന്റെ മകനെ പരിചയപ്പെടുത്തുന്നു. ആ വേദിയില്‍ നിന്ന് അവന് സംസാരിക്കാന്‍ പറ്റുന്നു. മായ അഭിനയിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ആ സിനിമ നിര്‍മിക്കാന്‍ പറ്റുന്നു എന്നതൊക്കെ വലിയ കാര്യമാണ്''.

Antony Perumbavoor about his dream movie with Pranav Mohanlal and Ashish Joe Antony

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

അന്ന് ലാലേട്ടന്റെ പെങ്ങൾ, ഇന്ന് മകൾക്കൊപ്പം തിരിച്ചുവരവ്; 25 വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തി ചിപ്പി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 64 lottery result

ആത്മാവിനെ കണ്ടു! ലെന പറയുന്നതിൽ കാര്യമുണ്ടോ? മനഃശാസ്ത്ര വിദ​ഗ്ധന്റെ വിലയിരുത്തൽ

ഇൻഫാന്റിനോ സൂപ്പറാ! പിന്തുണച്ച് അർജന്റീന, മെക്സിക്കോ, ആഫ്രിക്കൻ ഫുട്ബോൾ