Athimanoharam, Antony Perumbavoor വിഡിയോ സ്ക്രീൻഷോട്ട്
Entertainment

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'തരുണ്‍ മൂര്‍ത്തിയുടെ സ്റ്റൈലിലുള്ള മീശ പിരിച്ച ചിത്രമാകും 'അതിമനോഹരം'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മോഹൻലാൽ- തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 'അതിമനോഹര'ത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനെത്തിയപ്പോഴായിരുന്നു ആന്റണി പെരുമ്പാവൂർ ഓൺലൈൻ മാധ്യമങ്ങളോട് അതിമനോഹ​രത്തെക്കുറിച്ച് സംസാരിച്ചത്.

ഏറെക്കാലത്തിന് ശേഷം മീശ പിരിച്ച ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ എത്ര മാത്രം പ്രതീക്ഷ വെക്കണമെന്നായിരുന്നു ചോദ്യം. എന്നാല്‍ മീശ പിരിച്ചെന്ന് കരുതി മോഹന്‍ലാലിന്റെ സ്ഥിരം മാസ് സിനിമകള്‍ പോലെയല്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. "ലാല്‍ സാര്‍ മീശ പിരിച്ച് വരുന്നു എന്ന് പറയുമ്പോള്‍ നമ്മുടെ മനസില്‍ ചില പടങ്ങള്‍ വരുമല്ലോ, ആറാം തമ്പുരാന്‍, നരസിംഹം പോലുള്ള പടങ്ങളാണല്ലോ അതിന് ഫേമസ്.

അതുപോലുള്ള സിനിമയാണ് അതിമനോഹരം എന്ന് വിചാരിച്ച് വന്നാല്‍ നിരാശയാകും ഫലം. തരുണ്‍ മൂര്‍ത്തിയുടെ സ്റ്റൈലിലുള്ള മീശ പിരിച്ച ചിത്രമാകും 'അതിമനോഹരം".- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയറ്ററിക്കല്‍ മൊമന്റുകള്‍ അതിമനോഹരത്തിലുണ്ടാകുമെന്നും എന്നാല്‍ ഔട്ട് ആന്‍ഡ് ഔട്ട് മാസ് സിനിമയാകുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനൊപ്പം മുകേഷ്, ജഗദീഷ്, ലാലു അലക്‌സ്, മീര ജാസ്മിന്‍ തുടങ്ങിയ കോമ്പോ ഒന്നിക്കുന്നത് നല്ല കാര്യമായിട്ടാണ് താന്‍ കരുതുന്നതെന്നും നല്ലത് സംഭവിക്കുമെന്നും ആന്റണി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Antony Perumbavoor talks about Athimanoharam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി