ഷെയിൻ നി​ഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവർ സോഫിയ പോളിനൊപ്പം/ ഫെയ്സ്ബുക്ക് 
Entertainment

'രജനി സാറിന് ബിഎംഡബ്ല്യൂ കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാൻ പോയി, മിണ്ടാൻ സമയം തരാതെ വയറുനിറയെ ഫുഡ് തന്നു'

സൂപ്പർഹിറ്റായതിനു പിന്നാലെ ചിത്രത്തിന്റെ നിർ‍മാതാവിനെ കാണാനെത്തിയ നായകരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

സമകാലിക മലയാളം ഡെസ്ക്

മ്പൻ റിലീസുകളെയെല്ലാം മലർത്തിയടിച്ചുകൊണ്ടാണ് ആർഡിഎക്സ് ഓണം പിടിച്ചത്. മികച്ച റിപ്പോർട്ടാണ് റിലീസ് ദിവസം മുതൽ ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. നായകന്മാരായ ഷെയിൻ നി​ഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരുടെ ​ഗംഭീര പ്രകടനം കയ്യടിനേടുകയാണ്. ചിത്രം 50 കോടിയിലേക്ക് എത്തി എന്നാണ് റിപ്പോർട്ടുകൾ. സൂപ്പർഹിറ്റായതിനു പിന്നാലെ ചിത്രത്തിന്റെ നിർ‍മാതാവിനെ കാണാനെത്തിയ നായകരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 

ഷെയിൻ നി​ഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവർ ഒന്നിച്ച് നിർമാതാവ് സോഫിയ പോളിന്റെ വീട്ടിൽ എത്തിയാണ് കണ്ടത്. രസകരമായ കുറിപ്പിനൊപ്പം ആന്റണി വർ​ഗീസാണ് ചിത്രം പോസ്റ്റ് ചെയ്തത്. ജയിലർ സൂപ്പർ ഹിറ്റായപ്പോൾ രജനി സാറിന് ബിഎംഡബ്ല്യൂ കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാൻ വന്നതാണെന്നാണ് ആന്റണി കുറിച്ചത്. തന്റെ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങുകയാണെന്നും താരം പറയുന്നുണ്ട്. 

ജയ്‌ലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും . കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും .... ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ  ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ ... പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ.- ആന്റണി പെപ്പെ കുറിച്ചു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. 

നവാ​ഗതനായ  നഹാസ് ഹിദായത്താണ് ആർഡിഎക്സ് സംവിധാനം ചെയ്തത്. ആക്ഷൻ മാസ് എന്റർടെയ്നറായ ചിത്രം ഓണം റിലീസായാണ് തിയറ്ററിൽ എത്തിയത്. ബാബു ആന്റണിയും ശക്തമായ വേഷത്തിൽ എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT