Kattalan ഇൻസ്റ്റ​ഗ്രാം
Entertainment

ആന്റണി പെപ്പെയുടെ മാസ് മസാല ആക്ഷൻ പടം; 'കാട്ടാളൻ' ഒടിടിയിലെത്തി

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആന്റണി വർ​ഗീസ് പെപ്പെ നായകനായെത്തിയ 'കാട്ടാളൻ' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. മനോരമ മാക്സിന്റെ തമിഴ്, കന്നഡ ഭാഷകളിലേക്കുള്ള ആദ്യ ഡബ്ബിങ്- റിലീസ് കൂടിയാണിത്. വിവിധ ഭാഷകളിലെ കഥകളെ ഒരുപോലെ സ്വീകരിക്കുന്ന പ്രേക്ഷക താല്പര്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ, മലയാളം കണ്ടന്റിന് കൂടുതൽ വിപണികളിൽ എത്തിച്ചേരാനുള്ള സാധ്യതകൾ മനോരമ മാക്സ് തേടുകയാണ്.

‘കാട്ടാളന്റെ’ തമിഴ്, കന്നഡ റിലീസിലൂടെ ഈ സമീപനത്തിന് തുടക്കമിടുകയാണ് പ്ലാറ്റ്‌ഫോം. ഐവറി കാർട്ടൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘കാട്ടാളൻ’, അധികാരത്തിനും നിയന്ത്രണത്തിനും പ്രതികാരത്തിനും അതിജീവനത്തിനുമായി ഏറ്റുമുട്ടുന്ന ശക്തികളുടെ കഥയാണ്.

ആന്റണി വർഗീസിനൊപ്പം സുനിൽ, കബീർ ദുഹാൻ സിങ്, ദുഷാര വിജയൻ, ജ​ഗദീഷ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാ​ഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്.

Antony Varghese starrer Kattalan OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഇവൾ മരിച്ചാൽ ആരെങ്കിലും വരുമോ ? എന്ന് ചോദിച്ചവരോട് ഒന്നേ പറയാനുള്ളൂ; സഹതാപം കിട്ടാൻ വേണ്ടി പറയുന്നതല്ല'

'ഇ20 പെട്രോളില്‍ ക്ലോറൈഡും ഈര്‍പ്പവും, എന്‍ജിന്‍ തകരും'; ആശങ്കയറിയിച്ച് വാഹന നിര്‍മാതാക്കള്‍

ശാന്തമായ കടൽ! ഒടുവിൽ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം; അനുപമയ്ക്കുള്ള മറുപടിയോ ?

ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിനായി ഒരു കിലോ സ്വര്‍ണമടക്കം ഒരുക്കി; അച്ഛന്റേയും അമ്മയുടേയും സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം