ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിനായി ഒരു കിലോ സ്വര്‍ണമടക്കം ഒരുക്കി; അച്ഛന്റേയും അമ്മയുടേയും സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം

ചില്ലിക്കാശ് പോലും മകളില്‍ നിന്നും ആ മാതാപിതാക്കള്‍ കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു, തന്റെ ആഗ്രഹം കൊണ്ട് അമ്മയ്ക്ക് സാരി വാങ്ങിക്കൊടുത്തിട്ട് പോലും നിരസിച്ചു
Aishwarya Lekshmi
Aishwarya Lekshmiഇന്‍സ്റ്റഗ്രാം
Updated on
2 min read

നടി ഐശ്വര്യ ലക്ഷ്മിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഐശ്വര്യയും മാതാപിതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതയേയും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം.

''സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏക മകളാണ് ഐശ്വര്യ ലക്ഷ്മിയെന്ന തിരുവനന്തപുരത്തു കാരി. പഠിക്കാന്‍ മിടുമിടുക്കിയായിരുന്ന തങ്ങളുടെ മകളെ ഡോക്ടറായി കാണാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഒരു ഡോക്ടറെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ച്, കുടുംബവും കുട്ടികളുമായി ജീവിക്കുന്നത് കാണാന്‍ അവര്‍ ഒത്തിരി മോഹിച്ചിരുന്നു. എന്നാല്‍ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തു കൊണ്ടിരിക്കെ തന്നെ ഐശ്വര്യ മോഡലിങിലേക്ക് തിരിഞ്ഞു. അതിലൂടെയാണ് സിനിമയിലേക്കും കടന്നു വരുന്നത്'' ആലപ്പി അഷ്‌റഫ് പറയുന്നു.

''മാതാപിതാക്കളുടെ മോഹങ്ങളേയും പ്രതീക്ഷകളേയും അപ്പാടെ തകര്‍ത്തെറിഞ്ഞുകൊണ്ട് മകള്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത് അവര്‍ക്ക് താങ്ങാകുന്നതിലും അപ്പുറത്തായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ രണ്ടാമത്തെ ചിത്രമായ മായാനദിയിലൂടെ ഐശ്വര്യ ലക്ഷ്മി ഏറെശ്രദ്ധിക്കപ്പെട്ടു. ലൈംഗികത കൈകാര്യം ചെയ്ത രീതിയിക്ക് ഏറെ പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ടൊവിനോയും ഐശ്വര്യയും തമ്മിലുള്ള ഇന്റിമേറ്റ് രംഗം ഈ ചിത്രത്തിലുണ്ട്. ലിപ് ലോക്കുമുണ്ടായിരുന്നു ഈ രംഗത്തില്‍. ഈ സിനിമ കണ്ട് തന്റെ മാതാപിതാക്കള്‍ ഏറെ നാള്‍ തന്നോട് മിണ്ടാതിരുന്നുവെന്ന് ഐശ്വര്യ തന്നെ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതു മധ്യത്തില്‍ ചര്‍ച്ചയായപ്പോള്‍ തന്റെ മാതാപിതാക്കള്‍ ഏറെ ഭയന്നിരുന്നുവെന്നും ഐശ്വര്യലക്ഷ്മി പറയുകയുണ്ടായി.''

''അവരുടെ അടുത്തൊരു ബന്ധു എന്നോട് പറയുകയുണ്ടായി, മകളുടെ കല്യാണ ആവശ്യത്തിനായി ഒരു കിലോ സ്വര്‍ണമുള്‍പ്പടെ മാതാപിതാക്കള്‍ കരുതിയിരുന്നുവെന്ന്. ഇന്ന് കോടികള്‍ ഐശ്വര്യ സിനിമയില്‍ നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശ് പോലും മകളില്‍ നിന്നും ആ മാതാപിതാക്കള്‍ കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു, തന്റെ ആഗ്രഹം കൊണ്ട് അമ്മയ്ക്ക് സാരി വാങ്ങിക്കൊടുത്തിട്ട് പോലും നിരസിച്ചുവെന്ന്. മകള്‍ എത്രത്തോളം സിനിമയെ സ്‌നേഹിക്കുന്നുവോ അത്ര തന്നെ തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നെറിഞ്ഞ സിനിമയെ ആ മാതാപിതാക്കള്‍ വെറുക്കുന്നുണ്ട്.'' എന്നും അദ്ദേഹം പറയുന്നു.

71 വയസ് പിന്നിട്ട പിതാവിനേയും 66 വയസ് പിന്നിട്ട മാതാവിനേയും ഇനി മാറ്റി തിരുത്തി ചിന്തിപ്പിക്കുക എന്നത് അസാധ്യമാണെന്നാണ് ഐശ്വര്യ പറയുന്നത്. പുതു തലമുറയിലെ മാറ്റത്തിന്റെ പ്രതീകമാണ് ഐശ്വര്യ. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാകാം ഐശ്വര്യയുടെ ആഗ്രഹങ്ങളെ അവര്‍ ഇപ്പോഴും എതിര്‍ക്കാന്‍ കാരണം എന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ക്കുന്നു.

Aishwarya Lekshmi
മോഹന്‍ലാലിന്റെ മകള്‍ക്ക് സ്‌റ്റേജ് ഫിയര്‍ ഉണ്ടാകരുതെന്നുണ്ടോ? ചുമ്മാ ചിരിച്ചതും ഇളകിയാടിയതും പരിഭ്രമം പുറത്ത് കാണാതിരിക്കാന്‍: വിസ്മയ
Aishwarya Lekshmi
'6 വർഷത്തോളം ആരോടും പറഞ്ഞില്ല, അതൊരു രോഗമായിരുന്നെന്ന് പോലും അറിയില്ലായിരുന്നു, വഴിത്തിരിവായത് വായന, പിന്നീട് 4 വർഷം ചികിത്സ'
Aishwarya Lekshmi
പുറത്തിറങ്ങുമ്പോള്‍ ആരെങ്കിലും വന്ന് എന്നെ അടിക്കണമെന്നാണ് ജൂഡേട്ടന്‍ ആഗ്രഹിച്ചത്: ആശിഷ് ജോ ആന്റണി
Summary

Parents of Aishwarya Lekshmi wanted her to get married. They even arranged one kilo gold for her, says Alleppey Ashraf.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com