'ഇവൾ മരിച്ചാൽ ആരെങ്കിലും വരുമോ ? എന്ന് ചോദിച്ചവരോട് ഒന്നേ പറയാനുള്ളൂ; സഹതാപം കിട്ടാൻ വേണ്ടി പറയുന്നതല്ല'

ഒരുപാട് പണം സമ്പാദിച്ചു വയ്ക്കേണ്ട ആവശ്യവും എനിക്കില്ല.
Shakeela
Shakeelaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കഴുത്തിന് ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ വിശ്രമത്തിലാണിപ്പോൾ നടി ഷക്കീല. അമിതമായി ഫോൺ ഉപയോ​ഗിച്ചതിന് പിന്നാലെയാണ് ഷക്കീലയ്ക്ക് കഴുത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നത്. ഇപ്പോഴിതാ താൻ ആശുപത്രിയിലായിരുന്ന സമയത്ത് ഒരുപാട് ആളുകൾ തന്നെ വിളിച്ച് ആരോ​ഗ്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും പറയുകയാണ് ഷക്കീല.

തന്റെ മോശം അവസ്ഥയിൽ സുഹൃത്തുക്കളാണ് തനിക്കൊപ്പം നിന്നതെന്നും ഷക്കീല കൂട്ടിച്ചേർത്തു. സിനിഉലകത്തിനോട് സംസാരിക്കുകയായിരുന്നു നടി. "ലോകമെമ്പാടുമായി തെന്നിന്ത്യയിൽ നിന്നുള്ള ഒരുപാട് ആളുകൾ എന്നെ ഫോൺ വിളിച്ചു. അത്രയും ഫോൺ കോളുകളാണ് എനിക്ക് വന്നത്.

എനിക്ക് അറിയാവുന്ന ആളുകളും അറിയാത്ത ആളുകൾ പോലും എന്നെ വിളിച്ചു. എങ്ങനെയുണ്ട് എന്ന് ചോദിച്ചു. എനിക്കിപ്പോഴും ഓർമയുണ്ട്, എന്റെ ചില സുഹൃത്തുക്കളും അതുപോലെ കുടുംബത്തിലുള്ള ചില ആളുകളുമൊക്കെ 'ഇവൾ മരിച്ചാൽ ആരെങ്കിലും വരുമോ ?' എന്ന് ചോദിച്ചിട്ടുണ്ട്. ഇത് ഞാൻ എനിക്ക് സഹതാപം കിട്ടാൻ വേണ്ടി പറയുന്നതല്ല.

ഇത് പറഞ്ഞ ആളുകൾ ഇപ്പോഴും നന്നായി ജീവിക്കുന്നുണ്ട്. അവർ നന്നായി ഇരിക്കട്ടെ. 'എനിക്ക് കുടുംബമില്ല. പിന്നെ ആർക്ക് വേണ്ടിയാണ് ഇവർ സമ്പാ​ദിക്കുന്നത് ?' എന്നൊക്കെ അവർ പറഞ്ഞിട്ടുണ്ട്. ഞാൻ മരിക്കുമ്പോൾ കരയാൻ പോലും ആരുമുണ്ടാകില്ല എന്ന് പറഞ്ഞവർ എന്റെ വിഡിയോ ഒന്ന് കാണണം.

ജീവനോടെ ഇരിക്കുമ്പോൾ എനിക്ക് ആരുമില്ലെങ്കിലും മരിച്ചു കഴിഞ്ഞാൽ എനിക്ക് അത്രയും ആളുകളുണ്ടാകുമെന്ന കാര്യത്തിൽ എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. ഞാൻ ആശുപത്രിയിൽ കിടന്ന സമയത്ത് എന്നെ കാണാൻ വന്നവരോട് നിങ്ങളൊന്ന് പുറത്ത് നിൽക്കൂ എന്ന് പറഞ്ഞ് ഡോക്ടർമാർ അപേക്ഷിക്കുകയായിരുന്നു. ഞാനും അവരോട് പറഞ്ഞു.

എന്റെ കൂടെ ആശുപത്രിയിൽ സുഹൃത്തുക്കളാണുണ്ടായിരുന്നത്. എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. ഇതിന് മുൻപും എനിക്കൊരു ശസ്ത്രക്രിയ ഉണ്ടായിരുന്നു. ആ സമയത്തും ഇതേ സുഹൃത്തുക്കളാണ് എന്നോടൊപ്പമുണ്ടായിരുന്നത്. ഇപ്പോൾ ആ സുഹൃത്തുക്കൾക്കൊപ്പം വേറെ ഒരുപാട് പേർ കൂടി വന്നു.

ഞാനൊരുപാട് പണമൊന്നും സമ്പാദിച്ചു വച്ചിട്ടില്ല. ഒരുപാട് പണം സമ്പാദിച്ചു വയ്ക്കേണ്ട ആവശ്യവും എനിക്കില്ല. എല്ലാവരോടും നന്ദി. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നൊക്കെ ഒരുപാട് പേർ വിളിച്ച് അന്വേഷിച്ചു. 20 വർഷം മുൻപ് ഞാൻ സംസാരിച്ചിരുന്ന ആളുകൾ വരെ എന്നെ വിളിച്ചു. എനിക്കിതു മതി. നിങ്ങളെല്ലാവരുമുണ്ടല്ലോ. വളരെ സന്തോഷം". - ഷക്കീല പറഞ്ഞു.

Shakeela
ശാന്തമായ കടൽ! ഒടുവിൽ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം; അനുപമയ്ക്കുള്ള മറുപടിയോ ?
Shakeela
ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിനായി ഒരു കിലോ സ്വര്‍ണമടക്കം ഒരുക്കി; അച്ഛന്റേയും അമ്മയുടേയും സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം
Shakeela
മോഹന്‍ലാലിന്റെ മകള്‍ക്ക് സ്‌റ്റേജ് ഫിയര്‍ ഉണ്ടാകരുതെന്നുണ്ടോ? ചുമ്മാ ചിരിച്ചതും ഇളകിയാടിയതും പരിഭ്രമം പുറത്ത് കാണാതിരിക്കാന്‍: വിസ്മയ
Summary

Shakeela opens up about her life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shakeela
Shakila
Avika Gor
Renu Sudhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com