അനുമോള്‍ /വിഡിയോ സ്‌ക്രീന്‍ഷോര്‍ട്ട്‌ 
Entertainment

സത്യമായിട്ടും ഞാൻ കരഞ്ഞതല്ല കേട്ടോ? കോവിഡ‌് ടെസ്റ്റ് ചെയ്യാൻ ഭയന്ന് അനുമോൾ; വിഡിയോ

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പങ്കെടുക്കുന്നതിന് മുൻപാണ് താരം ടെസ്റ്റിന് വിധേയയായത്

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെ സിനിമരം​ഗം വീണ്ടും സജീവമായിരിക്കുകയാണ്. ഇതിനോടകം നിരവധി സിനിമകളുടെയാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാൽ സിനിമയുടെ ഷൂട്ടിങ് പഴയതുപോലെയല്ല. കോവിഡ് ടെസ്റ്റ് ചെയ്ത് നെ​ഗറ്റീവാണെങ്കിൽ മാത്രമ‌േ ചിത്രീകരണം ആരംഭിക്കാനാവൂ. ഇപ്പോൾ കോവിഡ് ടെസ്റ്റിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുമോൾ.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പങ്കെടുക്കുന്നതിന് മുൻപാണ് താരം ടെസ്റ്റിന് വിധേയയായത്. ടെസ്റ്റ് ചെയ്യാനുള്ള തന്റെ പേടിയെക്കുറിച്ചും താരം പറയുന്നുണ്ട്. കൊവിഡ് ടെസ്റ്റ് നടത്തുമ്പോള്‍ ചില അസ്വസ്ഥതകളാണ് ഉണ്ടാകുക. വേദനയൊന്നുമില്ലെങ്കിലും തനിക്ക് പേടിയാണെന്നാണ് താരം പറയുന്നത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവെച്ചത്.

കളമശ്ശേരി ലാബിലാണ് അനുമോള്‍ കൊവിഡ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റിന് ശേഷം താരത്തിന്റെ കണ്ണ് നിറഞ്ഞ് ഒഴുകുന്നത് കാണാം. താൻ കരഞ്ഞതല്ല എന്നാണ് ആരാധകരോട് താരം പറഞ്ഞത്. ഷൂട്ടിങ്ങിന്റെ ഭാ​ഗമായി നാലാമത്തെ തവണയാണ് അനുമോൾ കോവിഡ് ടെസ്റ്റ് നടത്തുന്നത്. കൊവിഡ് ടെസ്റ്റ് നടത്തുന്നത് പേടിക്കണ്ട കാര്യമൊന്നുമില്ല. സിറിഞ്ച്, ഐസിയു തുടങ്ങിയവയോട് തനിക്ക് എപ്പോഴും പേടിയാണെന്നും അതിനാലാണ് കോവിഡ് ടെസ്റ്റിനെ ഭയപ്പെടുന്നതെന്നും താരം പറഞ്ഞു. ആര്‍ക്കും കൊവിഡ് വരാതിരിക്കട്ടെയെന്നും വന്നാല്‍ പെട്ടെന്ന് ഭേദമാകട്ടെയെന്നും അനുമോള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT