Anupam Kher വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'കഞ്ചാവ് വലിച്ചു, എട്ട് മണിക്കൂര്‍ നിര്‍ത്താതെ ചിരിച്ചു, എന്റെ കിളി മൊത്തം പോയി'; അനുഭവം പങ്കിട്ട് അനുപം ഖേര്‍

കാറില്‍ കയറി ഇരുന്നപ്പോള്‍ എനിക്ക് തോന്നിയത് റോഡ് ഓടുന്നതു പോലെയാണ്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ ആദ്യമായി കഞ്ചാവ് വലിച്ചതിന്റെ ഓര്‍മകള്‍ പങ്കിട്ട് നടന്‍ അനുപം ഖേര്‍. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോഴായിരുന്നു അനുപം ഖേര്‍ ആദ്യമായി കഞ്ചാവ് വലിക്കുന്നതും ബാംഗ് കുടിക്കുന്നതുമെല്ലാം. അണ്‍ഫില്‍റ്റേര്‍ഡ് ബൈ സംദിഷിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപം ഖേര്‍ തന്റെ കോളേജ് കാലത്തെ ഓര്‍മകള്‍ പങ്കിട്ടത്.

''രണ്ട് പുകയെടുത്തുവെന്നാണ് തോന്നുന്നത്. എന്നിട്ട് ഞാന്‍ ആകാശത്തേക്ക് നോക്കിയിരുന്നു. ആ സമയം എയര്‍പോര്‍ട്ടില്‍ നിന്നുമൊരു വിമാനം ടേക്ക് ഓഫ് ആയിട്ടുണ്ടായിരുന്നു. ഞാന്‍ അതും നോക്കിയിരുന്നു. അത് ആകാശത്തൊരു കുഞ്ഞ് പൊട്ടാകുന്നത് വരെ ഞാന്‍ നോക്കിയിരുന്നു. മിക്കവാറും അത് എയര്‍പ്പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നത് വരെ ഞാന്‍ ആകാശത്തേക്ക് നോക്കിയിരുന്നുണ്ടാകും എന്നാണ്. എനിക്ക് വട്ടായതുപോലെയായിരുന്നു. അതേ ദിവസം തന്നെ കാറില്‍ കയറി ഇരുന്നപ്പോള്‍ എനിക്ക് തോന്നിയത് റോഡ് ഓടുന്നതു പോലെയാണ്'' അനുപം ഖേര്‍ പറയുന്നു.

സമാനമായിരുന്നു ബാംഗ് കുടിച്ചപ്പോഴുള്ള അനുഭവവുമെന്നാണ് അനുപം ഖേര്‍ പറയുന്നത്. ''ഞാന്‍ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്. പക്ഷെ ഇനിയൊരിക്കലും കുടിക്കത്തില്ല. കാരണം ഞാന്‍ എട്ട് മണിക്കൂറാണ് നിര്‍ത്താതെ ചിരിച്ചത്'' എന്നാണ് ബാംഗ് കുടിച്ചതിനെക്കുറിച്ച് അനുപം ഖേര്‍ പറയുന്നത്. അന്ന് ബാംഗ് കുടിച്ച് ശേഷം തന്റെ കൂട്ടുകാര്‍ ഹോസ്റ്റലിന്റെ ടെറസില്‍ കയറി പട്ടാളം വരുന്നുവെന്ന് അലറിവിളിച്ചുവെന്നും അനുപം ഖേര്‍ ഓര്‍ക്കുന്നുണ്ട്.

അത് കണ്ട് താന്‍ നിര്‍ത്താതെ ചിരിക്കുകയായിരുന്നു. ഒടുവില്‍ അവരോട് തന്നെ രക്ഷിക്കാന്‍ ചിരി നിര്‍ത്താന്‍ യാചിക്കുകയായിരുന്നുവെന്നും അനുപം ഖേര്‍ പറയുന്നു. എന്തായാലും ആ സംഭവങ്ങള്‍ക്ക് ശേഷം താന്‍ കഞ്ചാവ് ഉപയോഗിക്കുകയോ ബാംഗ് കുടിക്കുകയോ ചെയ്തിട്ടില്ലെന്നും അനുപം ഖേര്‍ പറയുന്നു. സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത തന്‍വി ദ ഗ്രേറ്റ് ആണ് അനുപം ഖേറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Anupam Kher recalls the experience of trying marijuana and bhaang for the first time. says he laughed eight hours continuesly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 38 lottery result

'വാൾട്ടറിന്റെ അല്ല, അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ'; 'ചത്താ പച്ച'യെ കുറിച്ച് മമ്മൂട്ടി

'ശിവപ്രസാദ് ചേട്ടനെ കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്, പറയുന്നതില്‍ കാര്യമുണ്ടാകും'; വൈറലായി മീനാക്ഷിയുടെ വിഡിയോ

SCROLL FOR NEXT