Thudarum, Tharun
Thudarum, Tharunഫെയ്സ്ബുക്ക്

'ജോർജ് സാറിനെ എന്തുകൊണ്ടാണ് ലളിത കൊല്ലാതിരുന്നത് ?' മറുപടിയുമായി സംവിധായകൻ

എഴുത്തിൽ ലളിത അനുഭവിച്ച വികാരങ്ങളെ കുറച്ചു കാണുകയല്ല.
Published on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ സിനിമയാണ് തുടരും. 200 കോടിയിലധികം തുടരും ബോക്സോഫീസിൽ കളക്ഷൻ നേടുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് തരുൺ മൂർത്തി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. 'ശോഭന അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം എന്തുകൊണ്ട് പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാറിനെ കൊന്നില്ല?' എന്നായിരുന്നു ഒരു പ്രേക്ഷക ചോദിച്ചത്.

മലയാള മനോരമ ഹോർത്തൂസിൽ പങ്കെടുക്കവേയാണ് തരുൺ ഇതിന് മറുപടി പറഞ്ഞത്. "നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ രാഷ്ട്രീയത്തേക്കാൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണ് പ്രധാനം. ലളിത ജോർജ് സാറിനെ കൊല്ലുമ്പോഴാണോ അതോ ബെൻസ് അത് ചെയ്യുമ്പോഴാണോ എന്നിലെ പ്രേക്ഷകന് തൃപ്തിയാവുക എന്നാണ് ചിന്തിക്കുക.

ലളിത അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക സംഘർഷങ്ങളാണ് ബെൻസിനുണ്ടായത് എന്നാണ് എനിക്ക് എഴുതി വന്നപ്പോൾ മനസിലായത്. എഴുത്തിൽ ലളിത അനുഭവിച്ച വികാരങ്ങളെ കുറച്ചു കാണുകയല്ല. അത് തെറ്റാണെന്ന് പറയുകയല്ല. പക്ഷേ, അതിനേക്കാൾ ഇമോഷണലി ഡ്രിവൺ ആയത് ബെൻസിന്റെ കഥാപാത്രമാണ്.

Thudarum, Tharun
'കളങ്കാവല്‍' പറയുന്നത് സയനൈഡ് മോഹന്റെ കഥയോ?; മറുപടി നല്‍കി മമ്മൂട്ടി; വിനായകന്റെ വളര്‍ച്ച കഠിനാധ്വനത്തിന്റെ ഫലം!

ഒരു വാണിജ്യ സിനിമയുടെ ഭാഗമായതുകൊണ്ടല്ല അങ്ങനെ തീരുമാനിച്ചത്. നിർമാതാവിന്റേയോ സൂപ്പർ താരത്തിന്റെയോ സമ്മർദ്ദമൊന്നും കൊണ്ടല്ല അങ്ങനെയൊരു തീരുമാനം ഉണ്ടായത്. എന്നിലെ പ്രേക്ഷകൻ അത് ആഗ്രഹിച്ചു. അപ്പോൾ എന്നിലെ പ്രേക്ഷനും സംവിധായകനും സന്തോഷമായി. കാഴ്ചക്കാർക്ക് ചിലപ്പോൾ അതിൽ തൃപ്തി വന്നിട്ടുണ്ടാവില്ല. ആപേക്ഷികമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനാകില്ലല്ലോ",- തരുൺ പറഞ്ഞു.

Thudarum, Tharun
'രണ്ട് നായകൾ വിനീതേട്ടന്റെ ദേഹത്തേക്ക് ചാടണം എന്ന് മാത്രമേ പറഞ്ഞുള്ളൂ; ആ ഷോട്ട് കഴിഞ്ഞപ്പോൾ ബാഹുൽ ഓടി വന്ന് കെട്ടിപിടിച്ചു'

പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്.

Summary

Cinema News: Tharun Moorthy opens up Shobana character in Thudarum.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com