ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെയാണ് ദീപിക ബോളിവുഡില്‍ അരങ്ങേറുന്നത്. അരങ്ങേറ്റത്തിന് മുമ്പായി മൂന്ന് മാസം അനുപം ഖേറിന്റെ 'പ്രിപ്പേഴ്‌സ്' എന്ന ആക്ടിങ് സ്‌കൂളില്‍ പരിശീലനം തേടിയെത്തിയിരുന്നു ദീപിക പദുക്കോണ്‍.
ഐഎഫ്എഫ്‌ഐ 2026 ലെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ ദീപിക തന്റെ സ്‌കൂളില്‍ പഠിക്കാനെത്തിയപ്പോഴത്തെ ഓര്‍മകള്‍ അനുപം ഖേര്‍ പങ്കുവെക്കുന്നുണ്ട്. താന്‍ നല്‍കിയ എക്‌സസൈസിനിടെ ദീപിക പൊട്ടിക്കരഞ്ഞുപോയെന്നാണ് അനുപം ഖേര്‍ പറയുന്നത്. അഭിനയത്തില്‍ പരിശീലനത്തിന്റെ പ്രധാന്യം എത്ര വലുതാണെന്ന് പറുകയായിരുന്നു അനുപം ഖേര്‍.
''ഞങ്ങളുടെ രണ്ടാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു ദീപിക പദുക്കോണ്‍. ഫറ അവളെ ഷാരൂഖ് ഖാനൊപ്പം ചിത്രത്തില്‍ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മൂന്ന് മാസത്തെ കോഴ്‌സായിരുന്നു. ദീപിക മോഡലായിരുന്നു. നല്ല വിദ്യാഭ്യാസമുള്ള പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ പ്രിം ആന്റ് പ്രോപ്പര്‍ ആയിരുന്നു അവളുടെ പെരുമാറ്റം. എല്ലാം കൃത്യമായി ചെയ്യും. ചായ കപ്പ് എടുക്കുന്നത് പോലും പ്രത്യേക സ്റ്റൈലിലായിരുന്നു. അതിനാല്‍ വിശ്വാസ്യത തോന്നില്ലായിരുന്നു'' അനുപം ഖേര്‍ പറയുന്നു.
''ഒരു ദിവസം ക്ലാസെടുക്കുമ്പോള്‍ ഞാന്‍ അവളോട് വീട്ടുജോലിക്കാരിയായി അഭിനയിക്കാന്‍ പറഞ്ഞു. നിലം തുടയ്ക്കണമായിരുന്നു. അവളത് ചെയ്തത് പ്രത്യേക ഭംഗിയോടെയായിരുന്നു. പിന്നാലെ ഞാന്‍ എന്റെ വീട്ടിലെ ജോലിക്കാരിയെ വിളിച്ചു. നിലം തുടയ്ക്കാന്‍ പറഞ്ഞു. അവര്‍ സ്വാഭാവികമായി തന്നെ ചെയ്തു. നീ ഇതുപോലെ ശരിക്കും ചെയ്യുകയാണെന്ന് വിശ്വാസം തോന്നും വരെ നമ്മള്‍ ഈ പരിശീലനം തുടരുമെന്ന് ഞാന്‍ പറഞ്ഞു'' അദ്ദേഹം പറയുന്നു.
''തുടക്കത്തില്‍ അവള്‍ക്ക് അരിശം വന്നു. കണ്ണ് നിറഞ്ഞു. പക്ഷെ അവളത് ചെയ്തു. പിന്നെ എന്നോട് നന്ദി പറഞ്ഞു. അത് ചെയ്‌തേ പറ്റുള്ളൂ. നിരന്തരം പരിശീലിക്കണം. ബുദ്ധിയും വേണം. എന്നാലെ വര്‍ക്ക് ലഭിക്കുകയുള്ളൂ'' എന്നും അനുപം ഖേര്‍ പറഞ്ഞു. അതേസമയം ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന കിങ് ആണ് ദീപികയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഡിസംബര്‍ 24 ന് തിയേറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates