താരങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൂടെ കൊണ്ടു നടക്കുന്ന സംഘത്തിന്റെ ചെലവ് നിര്‍മാതാവിന്റെ ബാധ്യതയായി മാറുന്നതിനെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. മലയാളം പോലുള്ള ചെറിയ ഇന്‍ഡസ്ട്രികളില്‍ ഇത്തരം രീതികള്‍ താരതമ്യേനെ കുറവാണെങ്കിലും മറ്റ് ഭാഷകളില്‍ താരങ്ങളുടെ അനുചര സംഘം പല നിര്‍മാതാക്കള്‍ക്കും തലവേദന സൃഷ്ടിക്കാറുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തനാണ് നടന്‍ അജിത് കുമാര്‍. തമിഴിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായിരിക്കുമ്പോഴും അജിത് സെറ്റിലെത്തുന്നതും യാത്ര ചെയ്യുന്നതുമെല്ലാം ഒറ്റയ്ക്ക് തന്നെയാണ്. അജിത്തിനെ ഇന്റര്‍വ്യു ചെയ്തതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകയായ അനുപമ ചോപ്ര പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്റര്‍വ്യുവിനായി അജിത് വന്നത് ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിനൊപ്പം മേക്കപ്പ്മാന്‍ പോലുമുണ്ടായിരുന്നില്ലെന്നാണ് അനുപമ പറയുന്നത്.
ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ പ്രൊഡ്യൂസേഴ്‌സ് റൗണ്ട് ടേബിളിലിലായിരുന്നു അനുപമയുടെ വെളിപ്പെടുത്തല്‍. തന്റെ കൂടെ മേക്കപ്പ്മാനുണ്ടായിരുന്നു. പക്ഷെ അജിത് മേക്കപ്പ് പോലും ചെയ്തിരുന്നില്ലെന്നും അനുപമ പറയുന്നു. അജിത് പണ്ടുമുതലേ അങ്ങനെ തന്നെയാണെന്ന് അഭിമുഖത്തില്‍ അതിഥികളായെത്തിയ ദുല്‍ഖര്‍ സല്‍മാനും റാണ ദഗുബാട്ടിയും അര്‍ച്ചന കലപതിയും ചൂണ്ടിക്കാണിക്കുന്നുണ്ട്.
''ദുബായില്‍ വച്ച് ഞാന്‍ അജിത്തിനെ ഇന്റര്‍വ്യു ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൂടെ ആരുമുണ്ടായിരുന്നില്ല. എന്റെ കൂടെ മേക്കപ്പ് മാനുണ്ടായിരുന്നു. അദ്ദേഹമാണെങ്കില്‍ മേക്കപ്പ് പോലും ചെയ്യില്ല. അത് കണ്ട് എനിക്ക് നാണക്കേട് തോന്നി. അദ്ദേഹം ഒരു സൂപ്പര്‍ താരമാണ്. ഞാന്‍ ഇന്റര്‍വ്യു ചെയ്യാന്‍ വന്നയാളും. അദ്ദേഹം ഒരു ബാഗുമായാണ് വന്നത്. ഒരു മൂലയില്‍ നിന്ന് അദ്ദേഹം വസ്ത്രം മാറി വന്നു. എനിക്കത് വലിയൊരു കള്‍ച്ചറല്‍ ഷോക്കായിരുന്നു. അദ്ദേഹം ആളുകള്‍ക്കായി വാതില്‍ തുറന്നു കൊടുക്കുന്നത് കണ്ടു. ദയവ് ചെയ്ത് അങ്ങനെ ചെയ്യരുതേയെന്ന് ഞാന്‍ പറഞ്ഞു. എനിക്കത് വലിയ ഞെട്ടലായിരുന്നു. കാരണം എനിക്ക് പരിചയമുള്ളത് എട്ട് പേരുമായി വരുന്ന താരങ്ങളെയാണ്. അത് സങ്കടകരമാണ്. കാരണം, മുടക്കുന്ന പണം സിനിമയില്‍ കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് എല്ലാവരേയുമാണ് ബാധിക്കുന്നത്'' എന്നാണ് അനുപമ പറഞ്ഞത്.
അതേസമയം ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വന്‍ വിജയമായി മാറിയിരുന്നു സിനിമ. പ്രഭു, അര്‍ജുന്‍ ദാസ്, പ്രിയ പ്രകാശ് വാര്യര്‍, പ്രസന്ന, സുനില്‍, രാഹുല്‍ ദേവ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates