Dhruv Vikram, Anupama Parameswaran 
Entertainment

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

വാര്‍ത്തകളോട് അനുപമയും ധ്രുവും ഇതുവരേയും പ്രതികരിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി അനുപമ പരമേശ്വരന്റെ കമന്റുകള്‍. അനുപമയും ധ്രൂവ് വിക്രമും പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ കമന്റുകളും ചര്‍ച്ചയാകുന്നത്. ടോക്‌സിക് പങ്കാളിയെക്കുറിച്ചുള്ള പോസ്റ്റുകളിലെ അനുപമയുടെ കമന്റുകളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. അനുപമയുടെ കമന്റുകള്‍ താരം കടന്നു പോയത് ടോക്‌സിക് റിലേഷന്‍ഷിപ്പിലൂടെയാണെന്ന് സൂചിപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍.

'നിങ്ങളുടെ പുരുഷന്‍ ഒരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുന്നതാണ് ഏറ്റവും മോശം ജെന്റര്‍ റിവീല്‍' എന്ന പോസ്റ്റിലാണ് അനുപമ പ്രതികരിച്ചിരിക്കുന്നത്. ചിരിക്കുന്ന ഇമോജി പങ്കുവച്ചു കൊണ്ടായിരുന്നു അനുപമയുടെ പ്രതികരണം. താരത്തിന്റെ കമന്റിനെ ബ്രേക്കപ്പ് വാര്‍ത്തകളോട് ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സമാനമായ മറ്റൊരു പോസ്റ്റിലും അനുപമ കമന്റ് ചെയ്തിട്ടുണ്ട്.

അനുപമയും ധ്രുവ് വിക്രമവും പ്രണയത്തിലാണെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസം മുമ്പ് ഇരുവരും പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. അനുപമ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ധ്രുവിനെ അനുപമ അണ്‍ഫോളോ ചെയ്തതും സംശയങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

Anupama Parameswaran comment

വാര്‍ത്തകളോട് അനുപമയും ധ്രുവും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം നേരത്തെ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴും ഇരുവരും പ്രതികരിച്ചിരുന്നില്ല. നേരത്തെ മാരി സെല്‍വരാജ് ഒരുക്കിയ ബൈസണ്‍ എന്ന ചിത്രത്തില്‍ അനുപമയും ധ്രുവും ഒരുമിച്ച് അഭിനയിച്ചിരുന്നു. പെറ്റ് ഡിറ്റക്ടീവാണ് അനുപമയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം ചിത്രം. തമിഴിലും തെലുങ്കിലും നിറ സാന്നിധ്യമാണ് അനുപമ.

Anupama Parameswaran comments on memes about toxic partners. social media connects it to Dhruv Vikram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്