Anupama Parameswaran ഇൻസ്റ്റ​ഗ്രാം
Entertainment

'അയാൾ ഒരുപാട് തെറാപ്പി എടുത്തിരുന്നു; പുറത്ത് എല്ലാവരോടും നന്നായി പെരുമാറും, റൂമിനുള്ളിലേക്ക് വരുമ്പോൾ മറ്റൊരാളാകും'

നാർസിസ്റ്റിക് ആയിട്ടുള്ള ആളുകൾ തെറാപ്പിക്ക് സമ്മതിക്കുക എന്ന് പറയുന്നത് തന്നെ അപൂർവമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നാർസിസ്റ്റിക് അബ്യൂസിന് ഇരയായെന്ന അനുപമയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയായണ്. ഇത് മന:പൂർവം അവർ ചെയ്യുന്നതാണ് അല്ലെയോ എന്ന കാര്യം നമുക്ക് ഇപ്പോഴും പറയാൻ പറ്റില്ലെന്ന് അനുപമ പറയുന്നു. സ്നേഹമാണോ അതോ വെറുപ്പ് ആണോ എന്നൊന്നും നമുക്ക് മനസിലാകില്ലെന്നും നടി കൂട്ടിച്ചേർത്തു.

നാർസിസ്റ്റിക് ആയിട്ടുള്ള ആളുകൾ തെറാപ്പിക്ക് സമ്മതിക്കുക എന്ന് പറയുന്നത് തന്നെ അപൂർവമാണെന്നും നടി വ്യക്തമാക്കി. ഐ ആം വിത്ത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ. "ഈ പറയുന്ന വ്യക്തി കുറേ നാൾ തെറാപ്പികളൊക്കെ ചെയ്തതാണ്. തെറാപ്പിക്ക് പോയി കഴിഞ്ഞ് ഒരു രണ്ട് ദിവസം നമുക്ക് ആ വ്യത്യാസം മനസിലാകും.

ഇതിലെനിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. ഇത് മനപൂർവം അവർ ചെയ്യുന്നതാണ് അല്ലെയോ എന്ന കാര്യം നമുക്ക് ഇപ്പോഴും പറയാൻ പറ്റില്ല. എന്താണ് യാഥാർഥ്യം എന്ന് മനസിലാകില്ല. സ്നേഹമാണോ യഥാർഥത്തിലുള്ളത് അതോ വെറുപ്പ് ആണോ ?. ഇതിൽ ഏതാണുള്ളത് എന്ന് പറയാൻ നമുക്കിപ്പോഴും പറ്റില്ല. സ്നേഹിച്ചിരുന്ന നിമിഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് തോന്നും അതാണ് യാഥാർഥ്യമെന്ന്.

പിന്നെ ക്ഷമ പറയുന്ന നിമിഷങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ ഞാൻ വിചാരിക്കും അതായിരിക്കും ശരിയെന്ന്. ഇനിയിപ്പോൾ എന്തെങ്കിലും വെറുപ്പോ ദേഷ്യമോ ഒക്കെയാണെങ്കിൽ ഞാൻ വിചാരിക്കും അതായിരിക്കും ശരിയെന്ന്. ഈ പറഞ്ഞ ആൾ ഒരുപാട് തെറാപ്പി എടുത്തിട്ടുള്ള ആളാണ്. ഞങ്ങളൊന്നിച്ച് കപ്പിൾ തെറാപ്പിയും ചെയ്തിരുന്നു.

എനിക്ക് തോന്നുന്നത് തെറാപ്പിയുടെ സമയത്ത് അയാൾ അയാളുടെ യഥാർഥ സ്വഭാവത്തിൽ ആയിരുന്നില്ലെന്ന്. പിന്നെയും ഞാൻ പറഞ്ഞു, നമുക്ക് കപ്പിൾ തെറാപ്പിക്ക് പോകാം. പ്രശ്നമെന്താണെന്ന് കണ്ടെത്താം. അയാൾക്ക് അതിൽ എന്താണ് താല്പര്യമില്ലാതിരുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ചിലപ്പോൾ തെറാപ്പിയുടെ സമയത്ത് അയാൾ അയാളെക്കുറിച്ച് എന്തെങ്കിലും കണ്ടെത്തിയിരിക്കാം.

ഇത് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നാമത്, നാർസിസ്റ്റിക് ആയിട്ടുള്ള ആളുകൾ തെറാപ്പിക്ക് സമ്മതിക്കുക എന്ന് പറയുന്നത് തന്നെ അപൂർവമാണ്. ഇനിയിപ്പോൾ തെറാപ്പിക്ക് സമ്മതിച്ചാലും അവർ അവിടെയും ചെന്ന് മാനിപുലേറ്റ് ചെയ്യുകയാണോ എന്ന് നമുക്കറിയില്ലല്ലോ. അത് ഭയങ്കര ബുദ്ധിമുട്ടാണ്.

നാർസിസ്റ്റിക് ഡിസോർഡർ അങ്ങനെ തന്നെ നമ്മൾ പറയും. പക്ഷേ ഇതൊരു അസുഖമാണ്. പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരോട് വളരെ സ്നേഹത്തോടെയും എളിമയോടെയും സംസാരിക്കാൻ അവർക്കറിയാം. പിന്നെ എങ്ങനെയാണ് റൂമിനുള്ളിലേക്ക് വരുമ്പോൾ തന്നെ.

അസുഖമായതു കൊണ്ടല്ലേ അത് നിയന്ത്രിക്കാൻ പറ്റാത്തത്. എന്തുകൊണ്ടാണ് അവർ അകത്തും പുറത്തും വ്യത്യസ്തമായ രീതിയിൽ പെരുമാറുന്നത് ?. രണ്ടും വ്യത്യസ്തമായ ആളുകളെ പോലെയാണ്". - അനുപമ പറഞ്ഞു.

Anupama Parameswaran opens up about Therappy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്‌കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു'; ഗണേഷിനെതിരെ എന്‍എസ്എസ്

ഓണാവധിക്ക് 'റെന്റ് എ കാര്‍' എടുക്കാന്‍ പോകുകയാണോ?, ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയില്‍ വീഴാം; മുന്നറിയിപ്പ്

ചെമ്പരത്തി പൂവ് മുഖത്ത് പുരട്ടിയാൽ എന്ത് സംഭവിക്കും? അറിയാം ഗുണങ്ങളും ഉപയോഗവും

വില 2.50 ലക്ഷം രൂപ, 21 ഇഞ്ച് ഫ്രണ്ട് വീല്‍; ഹിമാലയന്‍ 440 സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍

ഓണാഘോഷത്തിനിടെ പരീക്ഷ വേണ്ട; എട്ടാം ക്ലാസുകാരുടെ 21ലെ പരീക്ഷ മാറ്റിവെച്ചു