ചര്‍ച്ചയായി മാറിയ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് നടി അനുപമ പരമേശ്വരന്‍. ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലെത്തിയ അനുപമയുടെ പോസ്റ്റ് പ്രണയ തകര്‍ച്ചയെക്കുറിച്ചുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍. ആ പോസ്റ്റ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ലെന്നും താനൊരു നാര്‍സിസിസ്റ്റിക് അബ്യൂസ് ഇരയാണെന്നുമാണ് അനുപമയുടെ വെളിപ്പെടുത്തല്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ മനസ് തുറക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
ഏകദേശം ഒരു മാസം ആയിട്ടുണ്ടാകും ആ പോസ്റ്റ് വന്നിട്ട്. രണ്ട് തരം ആളുകളാണ് ആ പോസ്റ്റ് വായിച്ച് പ്രതികരിച്ചത്. ഓഹ്, ഈ പെണ്‍കുട്ടി ഹീല്‍ ചെയ്യുകയാണല്ലോ, വളരെ സന്തോഷം എന്ന് പറയുന്നവര്‍. മറ്റൊരു വശവുമുണ്ട്. അവര്‍ പലതും പറഞ്ഞു. ആ പോസ്റ്റ് ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല. അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതൊന്നും ആളുകള്‍ കണ്ടില്ല. അവളുടെ ജീവിതത്തില്‍ എന്തോ സംഭവിച്ചു, അവള്‍ രണ്ട് ഫോട്ടോയെടുത്ത് ഇട്ടു, ഒരു ക്യാപ്ഷനുമിട്ടു. അത്രയേയുള്ളൂ എന്നാണ് ചിലര്‍ കരുതിയത്.
പക്ഷെ രണ്ട് വര്‍ഷത്തെ ശാരീരികവും മാനസികവുമായ വേദനയും ഇമോഷണല്‍ ഡിസ്ട്രക്ഷനുമുണ്ട് ആ പോസ്റ്റിന് പിന്നില്‍. എനിക്ക് എന്തെങ്കിലുമൊരു ചിത്രം പോസ്റ്റ് ചെയ്യണ്ടായിരുന്നു. ഞാന്‍ ഓക്കെ ആണെന്ന് കാണിക്കാനായി ഒരു ചിത്രം പങ്കുവച്ചതായിരുന്നില്ല. കുറച്ചുനാള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ റെഡിയായ ശേഷം മാത്രമേ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്റെ ജീവിതത്തിലെ വലിയൊരു പ്രശ്‌നം തിരിച്ചറിയുകയും, സുഖപ്പെടുകയും, വളരെ പ്രധാനപ്പെട്ടൊരു കാര്യം വിളിച്ച് പറയുകയും ചെയ്‌തൊരു പെണ്‍കുട്ടിയുടേതാണ് ആ പോസ്റ്റ്.
രണ്ട് വര്‍ഷക്കാലം ഞാന്‍ നാര്‍സിസിസ്റ്റിക്ക് അബ്യൂസിന് ഇരയായിരുന്നു. ഈ വാക്ക് വാക്ക് പറയുമ്പോള്‍ പലതരത്തിലുള്ള ആളുകളെ എനിക്ക് ഇമാജിന്‍ ചെയ്യാം. മഡോണ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്ന ഞാന്‍ ആദ്യം കണ്ട റീല്‍ മഡോണ നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു. ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. നാര്‍സിസ്റ്റിക് അബ്യൂസിലൂടെ കടന്നു പോയവരാണ് ഒരു വിഭാഗം. ട്രോമ ബോണ്ടിങ് എന്താണെന്ന് അവര്‍ക്ക് അറിയാം. അവര്‍ അനുഭവിക്കുന്നത് കണ്ട ചുറ്റുമുള്ളവര്‍. അവര്‍ക്ക് ഞാന്‍ പറഞ്ഞത് മനസിലാക്കാനാകും.
രണ്ടാമത്തെ കൂട്ടര്‍ക്ക് നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് ഒന്നും അറിയില്ല. രണ്ട് വര്‍ഷം മുമ്പത്തെ എന്നെപ്പോലുളളവര്‍. അവര്‍ ആ വാക്ക് കേട്ടിട്ടുണ്ടാകും. പക്ഷെ എന്താണെന്ന് അറിയില്ലായിരിക്കും. മൂന്നാമത്തെ കൂട്ടര്‍ ഇതൊരു വുമണ്‍ കാര്‍ഡ് ആണ്, ഫെമിനിസ്റ്റിക് വേര്‍ഡ് ആണെന്ന് കരുതുന്നവരാണ്. ഇതിന് ജെന്‍ഡര്‍ ഇല്ലെന്ന് മനസിലാക്കാതെ ഫെമിനിസത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കരുതി കമന്റ് ചെയ്യുന്നവര്‍. അടുത്ത വിഭാഗത്തോടാണ് എനിക്ക് സംസാരിക്കാനുള്ളത്. തങ്ങള്‍ നാര്‍സിസ്റ്റിക് റിലേഷന്‍ഷിപ്പിലാണ് തങ്ങളെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍. അതാണ് ഏറ്റവും അപകടം.
അവര്‍ ഒന്നെങ്കില്‍ ബ്രേക്കപ്പ് ആകും അല്ലെങ്കില്‍ സ്വയം തകര്‍ക്കും. അതുമല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. അന്ന് ആ മഞ്ഞ ഉടുപ്പിട്ട എന്റെ ഫോട്ടോയ്ക്ക് പകരം റെസ്റ്റ് ഇന്‍ പീസ് അനുപമ എന്നായിരുന്നുവെങ്കില്‍, അവള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നുവെങ്കില്‍ എനിക്ക് ഇന്ന് ഒരുപാട് സ്‌നേഹം കിട്ടിയേനെ. ബോയ്‌ക്കോട്ട് കള്‍ച്ചര്‍ നടന്നേനെ. ഒരുപാട് ചര്‍ച്ച നടന്നേനെ. പക്ഷെ ഞാന്‍ ഹീല്‍ ചെയ്യാനാണ് തീരുമാനിച്ചത്. അതേക്കുറിച്ചാണ് പോസ്റ്റ് ഇട്ടതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates